അഭിനേത്രി ലക്ഷ്മിക സജീവൻ അന്തരിച്ചു
കാക്ക എന്ന ഷോർട്ട് ഫിലിമിലൂടെ മലയാളി പ്രേക്ഷകർക്ക് പ്രിയങ്കരിയായ അഭിനേത്രി ലക്ഷ്മിക സജീവൻ അന്തരിച്ചു.27 വയസ്സായിരുന്നു. ഹൃദയാഘാതമാണ് മരണകാരണമെന്ന് റിപ്പോർട്ടുകൾ പുറത്തുവരുന്നുണ്ട്. “കാക്ക” എന്ന ഷോർട്ട് ഫിലിമിലൂടെയാണ് ലക്ഷ്മിക പ്രേക്ഷക ശ്രദ്ധ നേടുന്നത്. ഒരു കുട്ടനാടൻ ബ്ലോഗ്, പഞ്ചവർണ്ണതത്ത, നിത്യഹരിത നായകൻ, ഒരു യമണ്ടൻ പ്രേമകഥ, പുഴയമ്മ, ഉയരെ, സൗദി വെള്ളക്ക തുടങ്ങിയ ചിത്രങ്ങളിലും ശ്രദ്ധേയമായ കഥാപാത്രങ്ങളെ അഭിനയിച്ചിട്ടുണ്ട്. മലയാള സിനിമയിലെ കലാകാരന്മാരും ആരാധകരും സമൂഹമാധ്യമത്തിലൂടെ പ്രിയപ്പെട്ട...