തീരസുരക്ഷക്കായി പുതിയ പറക്കൽ : ഒരു മണിക്കൂർ നീണ്ട ഹെലികോപ്റ്റർ നിരീക്ഷണം നടത്തി തീരദേശ പോലീസ്

  ഒരു മണിക്കൂർ നീണ്ട ഹെലികോപ്റ്റർ നിരീക്ഷണം തീരസുരക്ഷക്കായി തീരദേശ പോലീസ് നടത്തി . ഒരു മണിക്കൂറിലെ ആകാശപ്പറക്കൽ നടന്നത് തിരുവനന്തപുരം പൂവാർ മുതൽ ആലപ്പുഴ തോട്ടപ്പള്ളി വരെയാണ്. സ്വകാര്യ ഹെലികോപ്റ്ററിൽ ആണ് നിരീക്ഷണം…

 

ഒരു മണിക്കൂർ നീണ്ട ഹെലികോപ്റ്റർ നിരീക്ഷണം തീരസുരക്ഷക്കായി തീരദേശ പോലീസ് നടത്തി . ഒരു മണിക്കൂറിലെ ആകാശപ്പറക്കൽ നടന്നത് തിരുവനന്തപുരം പൂവാർ മുതൽ ആലപ്പുഴ തോട്ടപ്പള്ളി വരെയാണ്. സ്വകാര്യ ഹെലികോപ്റ്ററിൽ ആണ് നിരീക്ഷണം നടത്തിയത്.

ഹെലികോപ്റ്റർ പട്രോളിംഗ് എ.ഐ.ജി. പൂങ്കുഴലി, വിഴിഞ്ഞം സി.ഐ രാജ് കുമാർ, നീണ്ടകര സി. ഐ. രാജീഷ്, തോട്ടപ്പള്ളി സി.ഐ. റിയാസ് രാജ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു . കോവളം പാലസ് ജംഗ്ഷനിലെ ഹെലിപാഡിൽ നിന്ന് കഴിഞ്ഞ ദിവസം രാവിലെ പത്തിന് പറന്നുയർന്ന ഹെലികോപ്റ്റർ പതിനൊന്ന് മണിയോടെ കോവളത്ത് ഒരു മണിക്കൂർ ചുറ്റിയടിച്ചശേഷം തിരിച്ചിറങ്ങി. അതേസമയം ഇതിനെതിരെ ആക്ഷേപവും ഉയർന്നിട്ടുണ്ട്. തീരദേശ സ്റ്റേഷനുകൾ സുരക്ഷിതമായ ബോട്ടുകളില്ലാതെ നട്ടം തിരിയുമ്പോഴാണ് ബന്ധപ്പെട്ടവരുടെ ആകാശപ്പറക്കലെന്നാണ് ആരോപണം. ഹെലികോപ്റ്റർ ഉൾക്കടലിലേക്ക് തീരസുരക്ഷയുടെ പേരിലായതിനാൽ പറന്നില്ല.

ഉൾക്കടൽ വരെ പോകാൻ പാകത്തിലുള്ള ബോട്ട് തീരദേശ പൊലീസ് സ്റ്റേഷനുകളിൽ എല്ലായിപ്പോഴും കടൽ പട്രോളിംഗിന് വേണമെന്നുണ്ട്. തീരദേശ പോലീസിന്റെ അധികാര പരിധി തീരത്ത് നിന്ന് പന്ത്രണ്ട് നോട്ടിക്കൽ മൈൽ ഉൾക്കടൽ വരെയാണ്.

എന്നാൽ സംസ്ഥാനത്തെ ഭൂരിഭാഗം തീരദേശ സ്റ്റേഷനുകളിലും ഇതിന് പറ്റിയ ബോട്ടുകൾ ഇല്ലെന്നാണ് ആക്ഷേപം. തിരുവനന്തപരും ജില്ലയിൽ ഉള്ള മൂന്ന് സ്റ്റേഷനുകളിലെയും ബോട്ടുകൾ കണ്ടം ചെയ്യേണ്ട കാലവും കഴിഞ്ഞു. അധികൃതരുടെ പുതിയ ബോട്ടുകൾ വേണമെന്ന നിരന്തര ആവശ്യങ്ങൾക്കും പരിഹാരമുണ്ടായിട്ടില്ല. ഇതിനിടയിലാണ് ആകാശ നിരീക്ഷണം നടത്തിയത്.

 

 

 

 

 

Leave a Reply