കോട്ടയം പൊൻകുന്നത്ത് നവജാതശിശുവിനെ കൊലപ്പെടുത്തിയ കേസിൽ അമ്മ 18 വർഷത്തിന് ശേഷം അറസ്റ്റിൽ. ചിറക്കടവ് കടുക്കാമല ഭാഗത്ത് വയലിപറമ്പിൽ ഓമനയെയാണ് (കുഞ്ഞുമോൾ–57) അറസ്റ്റ് ചെയ്തത്. പൊൻകുന്നം പോലീസ് ആണ് ഇവരെ പിടികൂടിയത് .
2004 ലായിരുന്നു കേസിനാസ്പദമായ സംഭവം. തമിഴ്നാട്ടില്‍ ഒളിവിൽ കഴിയുന്നതിനിടെയാണ് സ്റ്റേഷൻ എസ്എച്ച്ഒ ടി.ദിലീഷ്, എസ്ഐമാരായ മാഹിൻ സലിം, ദിലീപ് കുമാർ, സിപിഒമാരായ എം.ജി.പ്രിയ, കിരൺ കർത്താ എന്നിവർ ചേർന്ന് പ്രതിയെ അറസ്റ്റ് ചെയ്തത്. ഇവരെ കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്തു.തമിഴ്നാട്ടില്‍ ഒളിവിൽ കഴിയുന്നതിനിടെയാണ് സ്റ്റേഷൻ എസ്എച്ച്ഒ ടി.ദിലീഷ്, എസ്ഐമാരായ മാഹിൻ സലിം, ദിലീപ് കുമാർ, സിപിഒമാരായ എം.ജി.പ്രിയ, കിരൺ കർത്താ എന്നിവർ ചേർന്ന് പ്രതിയെ അറസ്റ്റ് ചെയ്തത്. ഇവരെ കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്തു.