തിരുവനന്തപുരം : പാചകവാതക സിലിണ്ടറിന് വില കുറച്ച് എണ്ണക്കമ്പനികള്‍. വാണിജ്യ ആവശ്യങ്ങൾക്കുള്ള സിലിണ്ടറുകളുടെ വിലയാണ് കുറഞ്ഞത്. 30 .50 രൂപയാണ് കുറച്ചത്. ഇന്നുമുതല്‍ പുതുക്കിയ വില പ്രാബല്യത്തില്‍ വന്നു.
ഗാർഹിക പാചകവാതക സിലിണ്ടർ വിലയിൽ മാറ്റമില്ല. വനിതാദിനത്തില്‍ ഗാര്‍ഹികാവശ്യത്തിനുള്ള എല്‍പിജി ഗ്യാസിന്റെ വില 100 രൂപ കുറച്ചിരുന്നു. ഇന്ന് മുതല്‍ ഡല്‍ഹിയിലെ വില 1764.50 രൂപായും ,കൊല്‍ക്കത്തയില്‍ 1879 രൂപായും,കൊച്ചിയില്‍ 19 കിലോഗ്രാം വാണിജ്യ സിലിണ്ടറിന്റെ പുതുക്കിയ വില 1775 രൂപയുമാണ് .
ഈ വർഷം തന്നെ കഴിഞ്ഞ 2 മാസങ്ങളായി വാണിജ്യ ആവശ്യങ്ങൾക്കുള്ള സിലിണ്ടറുകളുടെ വിലയിൽ മാത്രമാണ് മാറ്റം സംഭവിക്കുന്നത്.ഫെബ്രുവരിയിലും മാർച്ചിലും തുടർച്ചയായി രണ്ട് വിലവർദ്ധനവിന് ശേഷമാണ് വില കുറച്ചത്.വില കുറയുന്നതിന് പിന്നിലെ കാരണങ്ങൾ വ്യക്തമാക്കിയിട്ടില്ല.