എഐസിസി അംഗവും മഹിളാ കോണ്‍ഗ്രസ് നേതാവുമായ തങ്കമണി ദിവാകരന്‍ ബിജെപിയില്‍ ചേര്‍ന്നു

തിരുവനന്തപുരം: കോണ്‍ഗ്രസിന് വീണ്ടും തിരിച്ചടി.ആറ്റിങ്ങലിൽ കോൺഗ്രസ് സ്ഥാനാർത്ഥി ആയിരുന്ന തങ്കമണി ദിവാകരന്‍ ബിജെപിയില്‍ ചേര്‍ന്നു. എഐസിസി അംഗവും മഹിളാ കോണ്‍ഗ്രസ് നേതാവുമായ തങ്കമണി ദിവാകരനാണ് കൊണ്ഗ്രെസ്സ് വിട്ട് ബിജെപി യിലേക്കു ചേർന്നത്. 2011 ലെ…

തിരുവനന്തപുരം: കോണ്‍ഗ്രസിന് വീണ്ടും തിരിച്ചടി.ആറ്റിങ്ങലിൽ കോൺഗ്രസ് സ്ഥാനാർത്ഥി ആയിരുന്ന തങ്കമണി ദിവാകരന്‍ ബിജെപിയില്‍ ചേര്‍ന്നു. എഐസിസി അംഗവും മഹിളാ കോണ്‍ഗ്രസ് നേതാവുമായ തങ്കമണി ദിവാകരനാണ് കൊണ്ഗ്രെസ്സ് വിട്ട് ബിജെപി യിലേക്കു ചേർന്നത്. 2011 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ആറ്റിങ്ങൽ മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി തങ്കമണി മത്സരിച്ചിരുന്നു.

സ്ത്രീകളെ ബഹുമാനിക്കുന്നതിൽ കോൺഗ്രസ്സ് വിമുഖത കാണിക്കുന്നു, താൻ 27-ാം വയസ്സുമുതൽ കോൺഗ്രസ്സ് പാർട്ടിയിൽ പ്രവർത്തിക്കുന്നുണ്ട് എന്നാൽ സ്ത്രീകൾക്ക് യാതൊരു പരിഗനയും കിട്ടുന്നില്ല.അതുകൊണ്ട് താൻ പാർട്ടിവിടുന്നു.

കേന്ദ്രമന്ത്രിയും തിരുവനന്തപുരം എൻഡിഎ സ്ഥാനാർത്ഥിയുമായ രാജീവ് ചന്ദ്രശേഖറിൽ നിന്നാണ് പാർട്ടി അംഗത്വം സ്വീകരിച്ചത്. സംവിധായകൻ ലെനിന്‍ രാജേന്ദ്രന്റെ സഹോദരി കൂടിയാണ് തങ്കമണി ദിവാകരന്‍.

Leave a Reply