വേനൽ ചൂട് കടുത്ത സാഹചര്യത്തിൽ ഇന്ന് മുതൽ 11 ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ച് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം.സംസ്ഥാനത്തെ താപനില ക്രമാതീതമായി ഉയരുന്ന സാഹചര്യത്തിലാണ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചത്.കൊല്ലം, പാലക്കാട്, പത്തനംതിട്ട, കോട്ടയം, കോഴിക്കോട്, തൃശ്ശൂർ,ആലപ്പുഴ, എറണാകുളം, മലപ്പുറം, കണ്ണൂർ, കാസർകോട് ജില്ലകളിൽ താപനില ഉയരുമെന്നാണ് മുന്നറിയിപ്പ്.
ചൂട് ഉയരുന്നതിനാൽ നേരിട്ടു സൂര്യപ്രകാശം ഏൽക്കുന്നതു പരമാവധി ഒഴിവാക്കണമെന്നു മുന്നറിയിപ്പുണ്ട്.
പരമാവധി ശുദ്ധജലം കുടിക്കുക,ഇളം നിറത്തിലുള്ള കോട്ടണ്‍ വസ്ത്രങ്ങള്‍ ധരിക്കുക,പുറത്തിറങ്ങുമ്പോള്‍ കുടയോ,തൊപ്പിയോ ഉപയോഗിക്കുക,പുറത്തുപോകുന്നവർ കയ്യിൽ ഒരു കുപ്പി വെള്ളം കരുതുക.
അതേസമയം സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ വേനൽ മഴയ്ക്ക് സാധ്യതയുള്ളതായും കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി