കേരളത്തിലെ ഏറ്റവും മനോഹരമായ ഉത്സവങ്ങളിൽ ഒന്നായ പാലക്കാട് നെന്മാറ–വല്ലങ്ങി വേല ഇന്ന്. നെല്ലിക്കുളങ്ങര ക്ഷേത്രത്തിലെ പ്രധാന ഉത്സവമാണ് പ്രസിദ്ധമായ നെന്മാറ – വല്ലങ്ങി വേല. നെന്മാറ, വല്ലങ്ങി ഗ്രാമപ്രദേശക്കാർ ചേർന്നു നടത്തുന്ന ഒരുത്സവമാണിത്. പാലക്കാട് ജില്ലയിലെ നെന്മാറയിലാണ് നെല്ലിക്കുളങ്ങര ഭഗവതി ക്ഷേത്രം.ഗജവീരന്മാർക്കും കുടമാറ്റത്തിനുമൊപ്പം കേരളത്തിലെ ഏറ്റവും വലിയ വെടിക്കെട്ട് നെന്മാറ വേലയുടെ മാത്രം അഴകാണ്. നെല്ലിയാമ്പതി മലനിരകളും നീണ്ടു നിവർന്ന് കിടക്കുന്ന നെൽ പാടങ്ങൾക്കുമിടയിലൂടെ ഗജവീരന്മാർ അണിനിരന്ന് നിൽക്കുന്നത് കാണാൻ താന്നെ പ്രത്യേക ഭംഗിയാണ്.
പൂരത്തിനൊപ്പം വേലയുടെ പ്രധാന ആകർഷണം ഗംഭീര വെടിക്കെട്ടാണ്. നെല്ലിയാമ്പതി മലനിരകളും നീണ്ടു നിവർന്ന് കിടക്കുന്ന നെൽ പാടങ്ങൾക്കുമിടയിലൂടെ ഗജവീരന്മാർ അണിനിരന്ന് നിൽക്കുന്നത് കാണാൻ താന്നെ പ്രത്യേക ഭംഗിയാണ്.ഏകദേശം 25 ലക്ഷം പേർ സമ്മേളിക്കുന്ന സുദിനമാണ് മീനം 20 പാലക്കാട് നെന്മാറ – വല്ലങ്ങി വേല. താലപ്പൊലിയും കുടമാറ്റവും രണ്ടു ദേശങ്ങളുടെയും കമാനങ്ങളും ചമയങ്ങളും നെന്മാറ വേലയെ സുന്ദരമാക്കുന്നു. കൊടകര നാടിന്റെ ഈ ഉത്സവം സാംസ്‌കാരിക കേരളത്തിന്റെ മഹോത്സവം തന്നെയാണ്.