ഹൃദയം എന്ന ചിത്രത്തിന് ശേഷം വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് വർഷങ്ങൾക്ക് ശേഷം, ധ്യാൻ ശ്രീനിവാസൻ, പ്രണവ് മോഹൻലാൽ എന്നിവരാണ് ചിത്രത്തിൽ പ്രധാന കഥപാത്രങ്ങളെ അവതരിപ്പിക്കുന്നത്, അതുപോലെ ഈ ചിത്രത്തിൽ ഷാൻ റഹുമാനും മറ്റൊരു വേഷത്തിൽ എത്തുന്നുണ്ട്, ഈ ചിത്രത്തിന്റെ ടീസറിൽ ഷാൻ റഹുമാനെ കാണിക്കുന്നത് റീ ബ്രാൻഡിംഗ് എന്ന ടാഗോടു കൂടിയാണ്, എന്നാൽ അങ്ങനൊരു ടാഗ് കൊടുക്കാൻ കാരണം ആവേശം സിനിമയുടെ റ്റീസർ കണ്ടതിനു ശേഷമെന്ന് സംവിധായകനും നടനുമായ വിനീത് ശ്രീനിവാസൻ പറയുന്നു
സത്യത്തിൽ ഞങ്ങൾ റീ ഇൻട്രൊഡ്യൂസിംഗ് ഷാൻ റഹുമാൻ എന്നായിരുന്നു ആദ്യം കൊടുക്കാൻ തീരുമാനിച്ചത്, എന്നാൽ അപ്പോളാണ് ആവേശത്തിന്റ ടീസർ വരുന്നത്, അതിലെ ടീസറിൽ കാണിച്ചിരിക്കുന്നത് ഇൻട്രോഡ്യൂസിംഗ് ഫ ഫാ എന്നായിരുന്നു, അപ്പോൾ അതുപോലെ തുടരുന്നത് മോശമല്ലേ എന്ന് കരുതി, സത്യത്തിൽ എല്ലാവർക്കും ഷാനിനെ ഒരു മ്യൂസിക് ഡയറക്ടർ ആയിട്ടല്ലേ അറിയൂ. അതുകൊണ്ടു റീബ്രാന്ഡിങ് എന്ന് ഇടാമെന്നു ചിന്തിച്ചു
അങ്ങനെ റീബ്രാന്ഡിങ് ഷാൻ റഹുമാൻ എന്ന് ചേർത്ത്, സാധാരണ ഷാൻ ഒരു സിനിമക്കഥ കേട്ടാൽ വിമർശിക്കുന്ന ആളല്ല, നല്ലവണ്ണം ആ സിനിമ ആസ്വദിക്കാറുണ്ട്, ഒരു വിമർശനം വേണമെങ്കിൽ ഷാനിന്റെ അടുത്ത് പോയിട്ട് കാര്യമില്ല, കഥയിലെ ഹ്യുമർ കേട്ട് ഷാൻ ചിരിച്ചാൽ ഓഡിയൻസ് ചിരിക്കുമെന്ന കണക്കുകൂട്ടൽ നമ്മൾക്ക് ഉണ്ടാകും, എന്നാൽ നെഗറ്റീവ് ആയ ഒരാൾ വേണമല്ലോ നമ്മൾക്ക് വിനീത് ശ്രീനിവാസൻ പറയുന്നു