സംസ്ഥാനത്ത് എസ്എസ്എൽസി, ഹയർ സെക്കൻഡറി പരീക്ഷകളുടെ മൂല്യനിർണയം ഇന്ന് മുതൽ. മാർച്ച് മാസം അവസാന വാരമാണ് എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷകള്‍ അവസാനിച്ചത്. ഇതാദ്യമായാണ് പരീക്ഷയ്ക്ക് ശേഷം ഇത്ര വേഗത്തില്‍ മൂല്യ നിര്‍ണയം നടക്കുന്നത്.
എസ്എസ്എല്‍സി പരീക്ഷാ മൂല്യനിര്‍ണയത്തിനായി 70 ക്യാമ്പുകളാണ് സജ്ജീകരിച്ചിരിക്കുന്നത്.14,000 ത്തോളം അധ്യാപകര്‍ ക്യാമ്പില്‍ പങ്കെടുക്കും.77ക്യാമ്പുകളാണ് ഹയർസെക്കൻഡറി പരീക്ഷകളുടെ മൂല്യനിര്‍ണയത്തിനായി സജ്ജീകരിച്ചിരിക്കുന്നത് അതിൽ 25 എണ്ണം ഡബിള്‍ വാലുവേഷന്‍ ക്യാമ്പുകള്‍ ആണ്.25,000ത്തോളം അധ്യാപകര്‍ ആണ് മൂല്യനിര്‍ണയ ക്യാമ്പില്‍ പങ്കെടുക്കുന്നത്.
രണ്ട് ക്യാമ്പുകളാണ് ടി എച്ച് എസ് എല്‍ സിയ്ക്കായി സജ്ജീകരിച്ചിരിക്കുന്നത്.110 ഓളം അധ്യാപകര്‍ ക്യാമ്പില്‍ പങ്കെടുക്കും. ഒരു ക്യാമ്പിലാണ് എ എച്ച് എസ് എല്‍ സി വിഭാഗം പരീക്ഷ മൂല്യനിര്‍ണയം നടക്കുന്നത്. വെക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി വിഭാഗത്തിന്റെ മൂല്യനിര്‍ണയം 8 ക്യാമ്പുകളില്‍ ആയാണ് നടക്കുന്നത്. മൂന്ന് ലക്ഷത്തി നാല്‍പ്പതിനായിരത്തോളം ഉത്തരക്കടലാസുകളാണ് മൂല്യനിര്‍ണയം നടത്തേണ്ടത്. ഇതാദ്യമായാണ് ഇത്ര വേഗത്തില്‍ പരീക്ഷകളുടെ മൂല്യനിര്‍ണയം നടക്കുന്നത്. മെയ് മാസം ആദ്യ വാരത്തോടെ ഫലപ്രഖ്യാപനം നടത്തണമെന്നാണ് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ലക്ഷ്യം.
You must be logged in to post a comment Login