ടിക്കറ്റ് ചോദിച്ചതിനെത്തുടർന്ന് ടിടിഇയെ കൊലപ്പെടുത്തിയ സംഭവം, പ്രതിക്കെതിരെ കൊലക്കുറ്റം ചുമത്തി കേസെടുത്തു

കൊച്ചി:ഓടുന്ന ട്രെയിനില്‍ നിന്ന് ടിടിഇയെ തള്ളിയിട്ട് കൊലപ്പെടുത്തിയ കേസിൽ ഒഡിഷ ഗഞ്ചം സ്വദേശി രജനീകാന്ത് രണജിത്തിനെ (42) നെതിരേ കൊലക്കുറ്റം ചുമത്തി.എറണാകുളം മഞ്ഞുമ്മൽ കുണ്ടാപ്പാടം റോഡ് മൈത്രി ലെയിനിൽ താമസിക്കുന്ന തിരുവനന്തപുരം സ്വദേശി വിനോദ്(48)ആണ്…

കൊച്ചി:ഓടുന്ന ട്രെയിനില്‍ നിന്ന് ടിടിഇയെ തള്ളിയിട്ട് കൊലപ്പെടുത്തിയ കേസിൽ ഒഡിഷ ഗഞ്ചം സ്വദേശി രജനീകാന്ത് രണജിത്തിനെ (42) നെതിരേ കൊലക്കുറ്റം ചുമത്തി.എറണാകുളം മഞ്ഞുമ്മൽ കുണ്ടാപ്പാടം റോഡ് മൈത്രി ലെയിനിൽ താമസിക്കുന്ന തിരുവനന്തപുരം സ്വദേശി വിനോദ്(48)ആണ് മരിച്ചത്.വിനോദിനെ പ്രതി കൈകള്‍ കൊണ്ട് തള്ളിയിട്ടെന്നാണ് എഫ്.ഐ.ആര്‍.

എസ് 11 കോച്ചില്‍ ടിക്കറ്റ് പരിശോധനയ്‌ക്കെത്തിയ വിനോദ് ടിക്കറ്റ് ചോദിച്ചപ്പോൾ പ്രതിയുടെ പക്കൽ ജനറൽ ടിക്കറ്റ് മാത്രമാണ് ഉണ്ടായിരുന്നെത്. ജനറൽ ടിക്കറ്റിൽ റിസർവേഷൻ കോച്ചിൽ യാത്രചെയ്തതിന് പിഴയായി 1,000 രൂപ ചുമത്തി എന്നാൽ പിഴ അടക്കാൻ തന്റെ പക്കൽ പണമില്ലന്നു പ്രതി പറഞ്ഞു.ടിക്കറ്റ് ഇല്ലാത്തതിനാൽ രജനികാന്തയോട് പാലക്കാട് എത്തുമ്പോൾ ഇറങ്ങണമെന്നു വിനോദ് നിർദേശിച്ചു.ഇതിനുശേഷം വിനോദ് വാതിലിനെടുത്തു എത്തി വെള്ളം കുടിക്കുന്നതിനിടയിൽ പ്രതി പുറകിൽ നിന്ന് വിനോദിനെ തള്ളിയിടുകയായിരുന്നുവെന്നാണ് മറ്റുയാത്രക്കാർ നൽകുന്ന വിവരം.

തൊട്ടപ്പുറത്തെ ട്രാക്കിലൂടെ വന്ന ട്രെയിൻ ശരീരത്തിൽ കയറിയിരിക്കാം എന്ന് സംശയിക്കുന്നുണ്ട്. തലയിടിച്ചു ചോര വാർന്നതെന്നു കരുതുന്നിടത്തുനിന്നു മൂന്നുനാലു മീറ്റർ മാറിയായിരുന്നു ശരീരത്തിന്റെ ഭാഗങ്ങൾ കിടന്നിരുന്നത്.പ്രതിയിപ്പോൾ പോലീസ് കസ്റ്റഡിയിലാണ്.

വിനോദ് ഏതാനും സിനിമകളിൽ ചെറുവേഷങ്ങൾ ചെയ്തിട്ടുമുണ്ട് ഗ്യാങ്സ്റ്റർ,പുലിമുരുകൻ, വില്ലാളിവീരൻ,ഒപ്പം, വിക്രമാദിത്യൻ, ഹൗ ഓൾഡ് ആർ യു, എന്നും എപ്പോഴും, പെരുച്ചാഴി തുടങ്ങിയ സിനിമകളിൽ വേഷമിട്ടു.

Leave a Reply