16 അടി താഴ്ചയുള്ള കുഴൽക്കിണറിൽ വീണ ഒന്നര വയസുകാരനെ 20 മണിക്കൂർ നീണ്ട രക്ഷാപ്രവർത്തനത്തിന് ശേഷം രക്ഷപ്പെടുത്തി. കർണാടകയിലെ വിജയപുര ജില്ലയിൽ ആണ് സംഭവം. എസ്ഡിആർഎഫും എൻഡിആർഎഫും ചേർന്നായിരുന്നു രക്ഷാപ്രവർത്തനം നടത്തിയത്.
വീടിന് അടുത്ത് കളിക്കാൻ ഇറങ്ങിയ കുഞ്ഞ് അടുത്തുള്ള തുറന്ന് കിടന്ന കുഴൽക്കിണറിൽ വീഴുകയായിരുന്നു.
കുഞ്ഞ് കിണറ്റിൽ വീണ വിവരം അറിഞ്ഞ വീട്ടുകാർ ഉടനെ തന്നെ പോലീസിൽ വിവരം അറിയിച്ചു. സമാന്തരമായി മറ്റൊരു കിണർ കുഴിച്ചാണ് രക്ഷാപ്രവർത്തനം തുടങ്ങിയത്. സംഭവസ്ഥലത് മെഡിക്കൽ സംഘം ക്യാമ്പ് ചെയ്തിരുന്നു. കുഞ്ഞിനെ പുറത്തായെടുത്ത ഉടനെ തന്നെ അടിയന്തര വൈദ്യസഹായം ഉറപ്പുവരുത്തി.ശേഷം കുട്ടിയെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.
You must be logged in to post a comment Login