മഞ്ചേരി പയ്യനാട് ചോലക്കൽ അത്താണിയിൽ ആംബുലൻസും കാറും കൂട്ടിയിടിച്ച് ആംബുലൻസ് ഡ്രൈവർ മരിച്ചു. കരുവാരക്കുണ്ട് ഇരിങ്ങാട്ടിരി ഭവനംപറമ്പിലെ പൊട്ടൻചിറ മുഹമ്മദ് റഫീഖാണ് (36) മരിച്ചത്. വ്യാഴാഴ്ച രാവിലെ ഒൻപതരയോടെയാണ് അപകടം നടന്നത്.
മഞ്ചേരി മെഡിക്കൽ കോളേജിലേക്ക് രോഗിയുമായി വരികയായിരുന്ന ആംബുലൻസും മഞ്ചേരിയിൽനിന്ന് പാണ്ടിക്കാട് പോവുകയായിരുന്ന കാറുമാണ് കൂട്ടിയിടിച്ചത്.റഫീഖിനെ ഉടനെത്തന്നെ മഞ്ചേരി മെഡിക്കൽകോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാൻ കഴിഞ്ഞില്ല.കരുവാരക്കുണ്ട് പുന്നക്കാടിലെ ഓട്ടോ ഡ്രൈവറായിരുന്നു റഫീഖ്. വ്യാഴാഴ്ചയാണ് പാലിയേറ്റീവ് കെയറിന്റെ ആംബുലൻസിൽ ഡ്രൈവറായി ജോലിക്കുകയറിയത്. ആദ്യ ഓട്ടത്തിനിടെയാണ് റഫീഖ്ന് അപകടംസംഭവിച്ചത്.
മഞ്ചേരിയിൽ ആംബുലൻസും കാറും കൂട്ടിയിടിച്ച് അപകടം, ആംബുലൻസ് ഡ്രൈവർക്ക് ദാരുണാന്ത്യം
മഞ്ചേരി പയ്യനാട് ചോലക്കൽ അത്താണിയിൽ ആംബുലൻസും കാറും കൂട്ടിയിടിച്ച് ആംബുലൻസ് ഡ്രൈവർ മരിച്ചു. കരുവാരക്കുണ്ട് ഇരിങ്ങാട്ടിരി ഭവനംപറമ്പിലെ പൊട്ടൻചിറ മുഹമ്മദ് റഫീഖാണ് (36) മരിച്ചത്. വ്യാഴാഴ്ച രാവിലെ ഒൻപതരയോടെയാണ് അപകടം നടന്നത്. മഞ്ചേരി മെഡിക്കൽ…
