ഫോബ്‌സ് ബില്യണയര്‍ 2024 പുറത്തുവിട്ട പട്ടികയില്‍ നിന്ന് ബൈജൂസ് സ്ഥാപകൻ ബൈജു രവീന്ദ്രൻ പുറത്തായി.
ഒരു വര്‍ഷം മുന്‍പ് 17,545 കോടി രൂപ ആസ്തി ഉണ്ടായിരുന്ന ബൈജു രവീന്ദ്രന്റെ ആസ്തി നിലവില്‍ പൂജ്യം എന്നാണ് ഫോബ്‌സ് റിപ്പോർട്ട്.ചരിത്രത്തില്‍ ആദ്യമായി 200 ഇന്ത്യക്കാരെ ഉള്‍പ്പെടുത്തി എന്ന പ്രത്യേകതയോടെയാണ് ഫോബ്‌സിന്റെ സമ്പന്നരുടെ പട്ടിക പുറത്തുവന്നത്. എന്നാല്‍, അവിടെ എല്ലാവരുടെയും ശ്രദ്ധയാകര്‍ഷിച്ചത് സമ്പന്നരുടെ പട്ടികയില്‍നിന്ന് പുറത്തായ ബൈജു രവീന്ദ്രനാണ്. കുറച്ചു നാള് മുൻപുവരെ അതിസമ്പന്നരുടെ പേരുകൾക്കൊപ്പമുണ്ടായിരുന്ന ബൈജൂസ് പുറത്തായി. എജ്യുടെക് സ്റ്റാര്‍ട്ടപ്പിന്റെ സ്ഥാപകനായ ബൈജു രവീന്ദ്രന്റെ ആസ്തി 2022ൽ 22 ബില്യൺ ആയിരുന്നു ഇന്ന് ആസ്തി പൂജ്യം എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
ചില സാമ്പത്തിക പ്രശ്‌നങ്ങളും വിവാദങ്ങളും ബൈജൂസിനെ പിടിച്ച് കുലുക്കുകയായിരുന്നു.ബൈജൂസിന്റെ മാതൃകമ്പനിയായ തിങ്ക് ആൻഡ് ലേണിൽ നിക്ഷേപം ഉണ്ടായിരുന്ന ബ്ലാക്ക് റോക്ക് എന്ന സ്ഥാപനം 2024 ജനുവരിയിൽ അവരുടെ ഓഹരിയുടെ മൂല്യം വെട്ടിക്കുറച്ചിരുന്നു . ശമ്പളം കൊടുക്കാനില്ലാതെ ഈ ആഴ്ച മാത്രം 500 പേരെയാണ് ബൈജൂസ് പിരിച്ചുവിട്ടത്.2023 ഒക്ടോബറിൽ പ്രഖ്യാപിച്ച പുനഃസംഘടനയുടെ ഭാഗമായി ഇതുവരെ 2500–3000 പേരെ പിരിച്ചുവിട്ടിട്ടുണ്ട്.അതോടൊപ്പം മാര്‍ച്ച് മാസത്തെ ശമ്പളം വൈകുമെന്ന് കഴിഞ്ഞ ദിവസം ബൈജൂസ് ജീവനക്കാരെ അറിയിച്ചിട്ടുണ്ട്.
ഫോറിന്‍ എക്‌സ്‌ചേഞ്ച് ആക്ട് പ്രകാരം 9362 കോടിയുടെ ക്രമക്കേട് കണ്ടെത്തിയതിനെ തുടര്‍ന്ന് മാതൃകമ്പനിയായ തിങ്ക് ആൻഡ് ലേണിന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ ഭാഗത്ത് നിന്ന് സമന്‍സും ലഭിച്ചിരുന്നു.
You must be logged in to post a comment Login