മിസോറാമിൽ കനത്ത നാശനഷ്ടം, ശക്തമായ ഇടിമിന്നലിൽ 2500ലധികം വീടുകളും കെട്ടിടങ്ങളും തകർന്നു

മിസോറാമിൽ ശക്തമായ മഴയിലും ഇടിമിന്നലിലും കനത്ത നാശനഷ്ടം. തുടർച്ചയായി മൂന്ന് ദിവസം ഉണ്ടായ ഇടിമിന്നലിൽ 2500ലധികം വീടുകളും കെട്ടിടങ്ങളും തകർന്നു. ഞായറാഴ്ച മുതൽ തുടർച്ചയായി ഉണ്ടായ മഴയാണ് സംസ്ഥാനത്ത്‌ കടുത്ത നാശനഷ്ടം ഉണ്ടാക്കിയത്. മഴയ്‌ക്കൊപ്പം…

മിസോറാമിൽ ശക്തമായ മഴയിലും ഇടിമിന്നലിലും കനത്ത നാശനഷ്ടം. തുടർച്ചയായി മൂന്ന് ദിവസം ഉണ്ടായ ഇടിമിന്നലിൽ 2500ലധികം വീടുകളും കെട്ടിടങ്ങളും തകർന്നു. ഞായറാഴ്ച മുതൽ തുടർച്ചയായി ഉണ്ടായ മഴയാണ് സംസ്ഥാനത്ത്‌ കടുത്ത നാശനഷ്ടം ഉണ്ടാക്കിയത്. മഴയ്‌ക്കൊപ്പം കൊടുങ്കാറ്റും ആലിപ്പഴ വർഷവും ദുരന്തത്തിന്റെ ശക്തി കൂട്ടി.
ശക്തമായ കാറ്റിലും മഴയിലും മരം കടപുഴകി വീണാണ് 45കാരി മരിച്ചതായി റിപ്പോർട്ടുണ്ട് . ശക്തമായ മഴയിൽ പല വീടുകളും കെട്ടിടങ്ങളും പൂർണമായി തകർന്നനിലയിൽ ആണ്. അഞ്ച് ജില്ലകളിലാണ് ഇടിമിന്നലും മഴയും കനത്ത നാശം വിതച്ചത് എന്ന് ആണ് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ കണക്കുകൾ. വടക്കൻ മിസോറാമിലെ കൊളാസിബ് ജില്ലയിലാണ് കൂടുതൽ നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇവിടെ 632 വീടുകളും 800 കെട്ടിടങ്ങളും തകർന്നു.

Leave a Reply