തിരുവനന്തപുരം:ട്രാക്കിൽ അറ്റകുറ്റപ്പണികൾ നടക്കുന്ന സാഹചര്യത്തില്‍ നാളെ മൂന്ന് ട്രെയിനുകള്‍ സര്‍വീസ് നടത്തില്ലെന്ന് ഇന്ത്യൻ റെയിൽവേ അറിയിച്ചു. എട്ടെണ്ണം ഭാഗികമായും റദ്ദാക്കിയിട്ടുണ്ട്. നാളെ സര്‍വീസ് നടത്തേണ്ടിയിരുന്ന 06345 എറണാകുളം – കോട്ടയം പാസഞ്ചര്‍, 0634 കോട്ടയം – എറണാകുളം പാസഞ്ചര്‍, 06017 ഷൊര്‍ണൂര്‍ – എറണാകുളം ജംഗ്ഷന്‍ മെമു എന്നിവയാണ് റദ്ദാക്കിയത്. ഇന്ന് വൈകുന്നേരം 5:40ന് എറണാകുളത്ത് നിന്ന് ഷൊര്‍ണൂരിലേക്ക് സര്‍വീസ് നടത്തേണ്ട മെമുവും റദ്ദാക്കിയവയിൽ ഉൾപ്പെടുന്നുണ്ട്.
16128 ഗുരുവായൂര്‍ – ചെന്നൈ എഗ്മോര്‍ എക്സ്പ്രസ് ഏപ്രിൽ 8, 9, 10, 12, 14, 15, 16, 17, 19, 21, 23, 24, 28, 29, 30, മെയ് 1 തീയതികളിൽ കോട്ടയം വഴിയാകും സർവീസ് നടത്തുക.ഇന്ന് 16127 ചെന്നൈ എഗ്മോര്‍ – ഗുരുവായൂര്‍ എക്സ്പ്രസ് എറണാകുളത്ത് സര്‍വീസ് അവസാനിപ്പിക്കും. 16128 ഗുരുവായൂര്‍ – ചെന്നൈ എഗ്മോര്‍ എക്സ്പ്രസും 16341 ഗുരുവായൂര്‍ – തിരുവനന്തപുരം സെന്‍ട്രല്‍ ഇന്‍റര്‍സിറ്റി എക്സ്പ്രസും വെള്ളിയാഴ്ച എറണാകുളത്ത് നിന്നാണ് പുറപ്പെടുക. 16187 കാരയ്ക്കല്‍ – എറണാകുളം എക്സ്പ്രസ് ഇന്ന് പാലക്കാട് യാത്ര അവസാനിപ്പിക്കും. 16342 തിരുവനന്തപുരം സെന്‍ട്രല്‍ – ഗുരുവായൂര്‍ ഇന്‍റര്‍സിറ്റി എക്സ്പ്രസ് വ്യാഴാഴ്ച എറണാകുളത്ത് യാത്ര അവസാനിപ്പിക്കും.