കോൺഗ്രസ് പാർട്ടി വരാനിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള പ്രകടനപത്രിക പുറത്തിറക്കി.തൊഴിലില്ലായ്മ പ്രശ്‌നം കൈകാര്യം ചെയ്യുന്നതിനും ഇന്ത്യയുടെ ഭരണഘടനാ മൂല്യങ്ങൾ സംരക്ഷിക്കുന്നതിനും ഊന്നൽ നൽകിക്കൊണ്ടുള്ളതാണ് പ്രകടന പത്രിക.ന്യായ് പത്ര എന്ന പേരിൽ പി.ചിദംബരമാണ് പ്രകടന പത്രിക അവതരിപ്പിച്ചത്. നീതിയുടെ അഞ്ച് തൂണുകളായ യുവാക്കൾ, സ്ത്രീകൾ, കർഷകർ, തൊഴിലാളികൾക്ക്, ഓഹരി ഉടമകൾ എന്നീ അഞ്ച് തൂണുകൾ കേന്ദ്രീകരിച്ച് പ്രകടനപത്രിക ചരിത്രത്തിൽ ഓർമ്മിക്കപ്പെടുമെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ പറഞ്ഞു.
25 ഗ്യാരന്റികളാണ് പ്രകടന പത്രികയിലുള്ളത്. പട്ടികജാതി–പട്ടികവര്‍ഗ– ഒബിസി സംവരണം വര്‍ധിപ്പിക്കും, കേന്ദ്ര സർക്കാർ ജോലികളിൽ 50% വനിതകൾക്ക് നീക്കി വയ്ക്കും.പാവപ്പെട്ട സ്ത്രീകളുടെ അക്കൗണ്ടിലേക്ക് വര്‍ഷം ഒരു ലക്ഷം രൂപ എത്തിക്കും, പരീക്ഷാ പേപ്പർ ചോർച്ചക്കെതിരെ കർശന നിയമം കൊണ്ടുവരും, മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് നിയമപ്രകാരമുള്ള തൊഴിലാളികളുടെ കൂലിയും പ്രതിദിനം 400 രൂപയായി ഉയർത്തും തുടങ്ങി നിരവധി വാഗ്ദാനങ്ങളാണ് പ്രകടനപത്രികയിലുള്ളത്.