ഇടുക്കി: ‘ദ കേരള സ്റ്റോറി’ പ്രദർശിപ്പിച്ച് ഇടുക്കി അതിരൂപത. 10,11,12 ക്ലാസുകളിലെ വിദ്യാർഥികൾക്കായാണ് സിനിമ പ്രദർഷിപ്പിച്ചത്. ബോധവത്കരണത്തിന്റെ ഭാഗമായാണ് ചിത്രം പ്രദര്‍ശിപ്പിച്ചതെന്ന് ഇടുക്കി അതിരൂപത മീഡിയ ഡയറക്ടര്‍ ജിന്‍സ് കാരക്കോട്ട് പറഞ്ഞു. അതിരൂപതയൂടെ കീഴിലുള്ള എല്ലാ ദേവാലയങ്ങളിലെ മതബോധന ക്ലാസുകളിലാണ് സിനിമ പ്രദർശിപ്പിച്ചത്. ഇത്തവണത്തെ വിശ്വാസോത്സവ പുസ്തകത്തിന്റെ വിഷയം ‘പ്രണയം’ എന്നതായിരുന്നു. ചിത്രം ദൂരദർശനിൽ സംപ്രേക്ഷണം ചെയ്യുന്നതിനെതിരെ സിപിഎമ്മും കോണ്‍ഗ്രസും രംഗത്തെത്തിയിരുന്നു.
കുട്ടികളിലും യുവതീയുവാക്കൾക്കിടയിലും ബോധവത്കരണം നടത്തുന്നതിന്റെ ഭാഗമായാണ് മതബോധന ക്ലാസുകളിൽ സിനിമ ഉൾപ്പെടുത്തിയതെന്ന് പിആർഓ പറഞ്ഞു. വിവാദ സിനിമ’ദ കേരളാ സ്റ്റോറി’യുടെ വിവരണത്തിൽ നിന്ന് ‘32,000 സ്ത്രീകളുടെ കഥ’ എന്നത് മാറ്റി ‘കേരളത്തിൽ നിന്നുള്ള മൂന്ന് യുവതികളുടെ കഥ’എന്നാണ് ഇപ്പോൾ നൽകിയിരിക്കുന്ന വിവരണം.