ഡല്‍ഹി : ഡല്‍ഹി മദ്യനയ അഴിമതി കേസിൽ ED അറസ്റ്റ് ചെയ്ത ബിആർഎസ് നേതാവ് കെ.കവിതയുടെ ഇടക്കാല ജാമ്യഹർജി തള്ളി.ദില്ലി റൗസ് അവന്യൂ കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്.മകന്റെ പരീക്ഷ അടക്കം ചൂണ്ടിക്കാട്ടിയാണ് കവിത കോടതിയെ സമീപിച്ചത്.തെളിവുകള്‍ നശിപ്പിക്കൽ സാക്ഷികളെ സ്വാധീനിക്കൽ തുടങ്ങിയ കാര്യങ്ങള്‍ ഉയര്‍ത്തി ഇടക്കാല ജാമ്യത്തെ ഇഡി എതിര്‍ക്കുകയായിരുന്നു
സ്വകാര്യമദ്യനയം പ്രാവർത്തികമാക്കുന്നതിന് വേണ്ടി അരവിന്ദ് കെജ്‌രിവാളിന് 100 കോടി നൽകിയെന്നാണ് EDയുടെ കണ്ടെത്തൽ. എന്നാൽ ഇടപാടുകളില്‍ ഭാഗമായിരുന്ന ‘സൗത്ത് ഗ്രൂപ്പ്’ എന്നു വിശേഷിപ്പിക്കുന്ന വ്യവസായ സംഘത്തില്‍ കെ. കവിതയുംഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് അന്വേഷണ ഏജന്‍സികളുടെ കണ്ടെത്തല്‍.കേസുമായി ബന്ധപ്പെട്ട ചില തെളിവുകള്‍ ഇതിനോടകം കവിത നശിപ്പിച്ചതായും കണ്ടെത്തി.
ലോക്സഭ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പുള്ള അറസ്റ്റ് കരുതിക്കൂട്ടിയുള്ളതാണെന്ന് ആരോപിച്ചു ബിആര്‍എസ് പ്രതിഷേധം നടത്തിയിരുന്നു. ഈ മാസം 20 ന് കവിതയുടെ ജാമ്യാപേക്ഷ കോടതി വീണ്ടും പരിഗണിക്കും.