അഭിമന്യു വധക്കേസിൽ സേഫ് കസ്റ്റഡിയിൽ നിന്നും നഷ്ടപ്പെട്ട 11 രേഖകൾ കേസ് ഫയലിന്റെ ഭാഗമായി സ്വീകരിച്ചു

അഭിമന്യു വധക്കേസിൽ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയുടെ സേഫ് കസ്റ്റഡിയിൽ നിന്നു നഷ്ടപ്പെട്ട 11 രേഖകൾ കേസ് ഫയലിന്റെ ഭാഗമായി വിചാരണക്കോടതി സ്വീകരിച്ചു. ഹൈക്കോടതി നിർദേശ പ്രകാരം പ്രോസിക്യൂഷൻ സമർപ്പിച്ച മുഴുവൻ രേഖകളും പ്രതിഭാഗം…

അഭിമന്യു വധക്കേസിൽ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയുടെ സേഫ് കസ്റ്റഡിയിൽ നിന്നു നഷ്ടപ്പെട്ട 11 രേഖകൾ കേസ് ഫയലിന്റെ ഭാഗമായി വിചാരണക്കോടതി സ്വീകരിച്ചു.
ഹൈക്കോടതി നിർദേശ പ്രകാരം പ്രോസിക്യൂഷൻ സമർപ്പിച്ച മുഴുവൻ രേഖകളും പ്രതിഭാഗം പരിശോധിച്ച് ബോധ്യപ്പെട്ടതിനു ശേഷമാണ് കോടതി ഈ നടപടിയിലേക്ക് കടന്നത്. ഈ രേഖകളുടെ ആധികാരികത പരിശോധിക്കാൻ പ്രതിഭാഗത്തിനു കോടതി അനുവാദം നൽകിയിരുന്നു.അഭിമന്യുവിനെ വധിച്ച കേസിലെ കുറ്റപത്രവും പോസ്റ്റ്മോർട്ടം സർട്ടിഫിക്കറ്റും അടക്കമുള്ള രേഖകളാണു നഷ്ടപ്പെട്ടിരുന്നത്.

2018 ജൂലെ രണ്ടിനാണ് എറണാകുളം മഹാരാജാസ് കോളേജ് രണ്ടാം വർഷ കെമിസ്ട്രി വിദ്യാർത്ഥിയും എസ്എഫ്ഐ നേതാവുമായിരുന്ന അഭിമന്യു കുത്തേറ്റ് മരിച്ചത്.മഹാരാജാസ് ക്യാമ്പസിൽ പോസ്റ്റർ ഒട്ടിക്കുന്നതുമായി ബന്ധപ്പെട്ട് എസ്.എഫ്.ഐ പ്രവർത്തകരും കാമ്പസ് ഫ്രണ്ട് പ്രവർത്തകരും തമ്മിലുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്.

Leave a Reply