സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗം സർവകാല റെക്കോഡിൽ,11 കോടി യൂണിറ്റ് കടന്നു പ്രതിദിന വൈദ്യുതി ഉപയോഗം. ഏപ്രില്‍ പകുതിവരെ വേനല്‍ച്ചൂട് ഉയരാൻ സാധ്യതയുണ്ട് അതിനാൽ ഇനിയും വൈദ്യുതി ഉപഭോഗം
ഉയര്‍ന്നേക്കും. 110.10 ദശലക്ഷം യൂണിറ്റാണ് ഇന്നലത്തെ മൊത്ത വൈദ്യുതി ഉപഭോഗം. ഇന്നലെ പീക് ടൈം ആവശ്യകത 5487 മെഗാ വാട്ടായിരുന്നു.വൈദ്യുതി ഉപഭോഗം ഓരോ ദിവസവും റെക്കോഡിലാണ്.വൈകീട്ട് 6 മുതല്‍ 12 വരെയുള്ള സമയത്ത് അത്യാവശ്യമല്ലാത്ത എല്ലാ വൈദ്യുതോപകരണങ്ങളും ഓഫ് ചെയ്ത് വെക്കണമെന്നും, ഓട്ടോമാറ്റിക് പമ്പ്സെറ്റുകളുടെ പ്രവര്‍ത്തനവും ഓഫ് ചെയ്ത് സഹകരിക്കണമെന്നുമാണ് ഉപഭോക്താക്കളോട് കെഎസ്ഇബിയുടെ അഭ്യര്‍ഥന.
വൈദ്യുതി ഉപഭോഗം സർവകാല റെക്കോഡിൽ; 11 കോടി യൂണിറ്റ് കടന്നു പ്രതിദിന വൈദ്യുതി ഉപയോഗം
സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗം സർവകാല റെക്കോഡിൽ,11 കോടി യൂണിറ്റ് കടന്നു പ്രതിദിന വൈദ്യുതി ഉപയോഗം. ഏപ്രില്‍ പകുതിവരെ വേനല്‍ച്ചൂട് ഉയരാൻ സാധ്യതയുണ്ട് അതിനാൽ ഇനിയും വൈദ്യുതി ഉപഭോഗം ഉയര്‍ന്നേക്കും. 110.10 ദശലക്ഷം യൂണിറ്റാണ് ഇന്നലത്തെ…
