തൃശൂർ പൂരം; കർശന നിയന്ത്രണങ്ങളുമായി ജില്ലാ കളക്ടർ

തൃശൂർ പൂരത്തിന് എഴുന്നള്ളത്തിന് എത്തിക്കുന്ന ആനകളുടെ സുരക്ഷ ഉറപ്പു വരുത്തണമെന്ന് ജില്ലാ കളക്ടർ വിആർ കൃഷ്ണതേജ നിർദ്ദേശിച്ചു. എഴുന്നള്ളത്തിന് എത്തിക്കുന്ന ആനകളുടെ സുരക്ഷയുമായി ബന്ധപ്പെട്ട് കൂടുതൽ ക്രമീകരണങ്ങൾ ഉറപ്പു വരുത്തണമെന്നാണ് കളക്ടറുടെ നിർദ്ദേശിച്ചു. നാട്ടാന…

തൃശൂർ പൂരത്തിന് എഴുന്നള്ളത്തിന് എത്തിക്കുന്ന ആനകളുടെ സുരക്ഷ ഉറപ്പു വരുത്തണമെന്ന് ജില്ലാ കളക്ടർ വിആർ കൃഷ്ണതേജ നിർദ്ദേശിച്ചു. എഴുന്നള്ളത്തിന് എത്തിക്കുന്ന ആനകളുടെ സുരക്ഷയുമായി ബന്ധപ്പെട്ട് കൂടുതൽ ക്രമീകരണങ്ങൾ ഉറപ്പു വരുത്തണമെന്നാണ് കളക്ടറുടെ നിർദ്ദേശിച്ചു.

നാട്ടാന പരിപാലനം ജില്ലാതല മോണിറ്ററിംഗ് സമിതി യോഗത്തിലാണ് ഇക്കാര്യം ജില്ലാ കളക്ടർ പരാമർശിച്ചത്. ആനകളുടെ ആരോഗ്യപരിപാലനം ഉൾപ്പെടെ നിരീക്ഷിക്കണമെന്ന് യോഗത്തിൽ പറഞ്ഞു. പ്രദേശത്ത് പ്രത്യേക പരിശീലനം നേടിയ വോളന്റിയർമാരെ നിയോഗിക്കും. കർശന നിരീക്ഷണത്തിന്റെ ഭാഗമായി ആനകളുടെ സമീപത്ത് വോളന്റിയർമാരുടെ സേവനം ഉറപ്പുവരുത്തും. പ്രകോപനം ഉണ്ടാക്കുന്ന തരത്തിലുള്ള യാതൊരു വിധ പ്രവർത്തനങ്ങളും പൊതുജനങ്ങളുടെ ഭാഗത്ത് നിന്നും ഉണ്ടാകരുതെന് കളക്ടർ അറിയിച്ചു.പൂരം നടക്കുന്നതിന്റെ തലേ ദിവസം 50 ഡോക്ടർമാർ ആനകളെ പരിശോധിക്കും.കൂടാതെ എഴുന്നള്ളിപ്പ് ദിനങ്ങളിൽ മയക്കുവെടി വിദഗ്ധരുടെ മൂന്ന് സ്‌ക്വാഡുകളെ പ്രദേശത്ത് വിന്യസിക്കും. ഷിഫ്റ്റ് അടിസ്ഥാനത്തിലാകും സ്‌ക്വാഡിനെ വിന്യസിക്കുക.

Leave a Reply