മാസപ്പടി കേസിൽ സിഎംആര്‍എല്‍ ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യാനൊരുങ്ങി ED , നാളെ കൊച്ചി ഓഫിസിൽ ഹാജരാകാൻ നിർദ്ദേശം

സിഎംആർഎൽ-എക്സാലോജിക് ദുരൂഹ ഇടപാടിൽ ED അന്വേഷണം ആരംഭിച്ചു. നാളെ രാവിലെ പതിനൊന്നരയോടെ രേഖകളുമായി ഇഡിയുടെ കൊച്ചി ഓഫിസിൽ ഹാജരാകാൻ നിർദ്ദേശിച്ചുകൊണ്ട് സിഎംആർഎലിനു നോട്ടിസ് നൽകി.ഫിനാൻസ് ചുമതല ഉള്ള ഉദ്യോഗസ്ഥനെയാണ് നാളെ ചോദ്യം ചെയ്യലിന് വിളിപ്പിച്ചിട്ടുള്ളത്.…

സിഎംആർഎൽ-എക്സാലോജിക് ദുരൂഹ ഇടപാടിൽ ED അന്വേഷണം ആരംഭിച്ചു. നാളെ രാവിലെ പതിനൊന്നരയോടെ രേഖകളുമായി ഇഡിയുടെ കൊച്ചി ഓഫിസിൽ ഹാജരാകാൻ നിർദ്ദേശിച്ചുകൊണ്ട് സിഎംആർഎലിനു നോട്ടിസ് നൽകി.ഫിനാൻസ് ചുമതല ഉള്ള ഉദ്യോഗസ്ഥനെയാണ് നാളെ ചോദ്യം ചെയ്യലിന് വിളിപ്പിച്ചിട്ടുള്ളത്. വീണ വിജയന്റെ സോഫ്റ്റ് വെയർ സ്ഥാപനമായ എക്സാലോജിക്കിന് കരിമണൽ കമ്പനിയായ സിഎംആർഎല്ലിൽ നിന്ന് ഇല്ലാത്ത സേവനത്തിന് ഒരു കോടി 72 ലക്ഷം രൂപ നൽകിയെന്നായിരുന്നു ആദായ നികുതി സെറ്റിൽമെന്‍റ് ബോർഡിന്‍റെ കണ്ടെത്തൽ. എന്ത് സേവനമെന്ന് വിശദീകരിക്കാൻ ഉദ്യോഗസ്ഥർക്ക് കഴിഞ്ഞിരുന്നില്ല.നേരത്തേ ഇന്‍കം ടാക്‌സ് സെറ്റില്‍മെന്‍റ് ബോര്‍ഡ് മുമ്പാകെ നല്‍കിയ മൊഴി ഇഡിയുടെ പക്കലുണ്ട്. ഇതിന്‍റെ പശ്ചാത്തലത്തിലാകും പുതിയ ചോദ്യം ചെയ്യലും മൊഴിയെടുപ്പും.എക്‌സാലോജിക്, കൊച്ചിയിലെ സിഎംആര്‍എല്‍, കെഎസ്‌ഐഡിസി എന്നീ കമ്പനികള്‍ക്കെതിരെയാണ് പ്രാഥമികമായി അന്വേഷണം നടക്കുന്നത്.അതേസമയം ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കുന്ന ഘട്ടത്തില്‍ ഇഡിയുടെ അന്വേഷണം വലിയ രാഷ്ട്രീയ ചലനങ്ങള്‍ ഉണ്ടാക്കാനിടയുണ്ട്.

Leave a Reply