കേരള പബ്ലിക് സർവീസ് കമ്മീഷനിലെ സിവിൽ പോലീസ് ഓഫീസർമാരുടെ റാങ്ക് ലിസ്റ്റ് കാലാവധി ഇന്നവസാനിക്കും.റാങ്ക് ജേതാക്കളുടെ മാസങ്ങൾ നീണ്ട സമരം ഫലം കണ്ടില്ല. 9946 ഉദ്യോഗാർത്ഥികളുടെ പ്രതീക്ഷകൾക്ക് മുന്നിൽ അധികാരികൾ വാതിലുകൾ അടച്ചു.സമരത്തിന്‍റെ ആദ്യ ദിനങ്ങളിൽ തലമുണ്ഡനം ചെയ്‌ത് സെക്രട്ടറിയേറ്റിനു മുന്നിൽ ക്ഷയനപ്രതിക്ഷണം നടത്തി,ചൂടുള്ള വെയിലിൽ പാദരക്ഷകളില്ലാതെ നടന്നു,പുല്ലു തിന്നു,നിരാഹാരം കിടന്നു എന്നിട്ടും സർക്കാരിൽ നിന്ന് അനുകൂല തീരുമാനം ഉണ്ടായില്ല.
സമരത്തിനിടെ രണ്ടുപേർ ദേഹത്ത് പെട്രോൾ ഒഴിച്ച് തീകൊളുത്താൻ ശ്രമിച്ചതിന് പിന്നാലെ സംസ്ഥാന പൊലീസ് മേധാവി ഉദ്യോഗാർത്ഥികളുമായി ചർച്ച നടത്തി.ആവശ്യങ്ങൾ ന്യായമാണെന്നും സർക്കാരാണ് തീരുമാനം എടുക്കേണ്ടതെന്നും പൊലീസ് മേധാവി പറഞ്ഞു.
2019 ൽ പുറപ്പെടുവിച്ച നോട്ടിഫിക്കേഷന്‍റെ പരീക്ഷ നടന്നത് 2021 ലാണ്. പി എസ് സി യുടെ പരിഷ്‌കരണം പ്രകാരം 2 ഘട്ടമായിരുന്നു പരീക്ഷ. തുടർന്ന് കായിക ക്ഷമത പരീക്ഷയും കഴിഞ്ഞു 2023 ഏപ്രിൽ 13 നാണ് റാങ്ക് ലിസ്റ്റ് വന്നത്. ഈ ലിസ്റ്റിന്‍റെ കാലാവധി ഇന്ന് അവസാനിക്കും. എന്നാൽ ഇതുവരെ ലിസ്റ്റിലെ 21% പേർക്ക് മാത്രമേ നിയമനം നൽകിയിട്ടുള്ളു. കാലാവധി കഴിഞ്ഞാൽ ലിസ്റ്റിലെ പതിനായിരത്തോളം ഉദ്യോഗാർഥികളാണ് പുറത്താവുക. പല കുടുംബത്തിന്റെയും പ്രേതീക്ഷകളാണ് നഷ്ടമാവുക.