തിരുവനന്തപുരം : ജെസ്‌ന മരിയ ജെയിംസ് തിരോധാന കേസിൽ സിബിഐ അന്വേഷണ ഉദ്യോഗസ്ഥൻ നേരിട്ട് ഹാജരാകണമെന്നു തിരുവനന്തപുരം സിജെഎം കോടതി. ജെസ്‌ന കാഞ്ഞിരപ്പള്ളി എസ് ഡി കോളേജ് വിദ്യാർത്ഥിയായിരുന്നു.സിബിഐ അന്വേഷണം തൃപ്‌തികരമല്ലെന്നും ശരിയായ ദിശയിൽ അന്വേഷണം നടത്തിയിട്ടില്ലെന്നും ചൂണ്ടിക്കാട്ടി ജെസ്‌നയുടെ പിതാവ് സമർപ്പിച്ച ഹരജിയിലാണ് കോടതി ഉത്തരവ്.
വീട്ടിൽ നിന്ന് കണ്ടെടുത്ത രക്തം പുരണ്ട വസ്ത്രം സിബിഐ പരിശോധിച്ചില്ലെന്ന് ഹർജിക്കാരൻ ആരോപിച്ചു.
എന്നാൽ വസ്ത്രം കണ്ടെടുത്തിട്ടില്ലെന്നായിരുന്നു സിബിഐ അഭിഭാഷകന്റെ മറുപടി.പത്തനംതിട്ടയിൽ നിന്നും ജസ്നെ കാണാതായി അഞ്ചു വർഷത്തിന് ശേഷമാണ് സിബിഐ റിപ്പോർട്ട് നൽകിയത്.എന്നാൽ ജെസ്നയ്ക്ക് എന്ത് സഭവിച്ചൂ എന്ന് റിപ്പോർട്ടിലില്ല. കേസിൽ അന്വേഷണം അവസാനിപ്പിക്കുന്നുവെന്ന് കാണിച്ച് സി.ബി.ഐ നൽകിയ ക്ലോഷർ റിപ്പോർട്ടിനെതിരെയാണ് ജെസ്‌നയുടെ പിതാവ് ഹർജി സമർപ്പിച്ചത്.സിബിഐ നൽകിയ റിപ്പോർട്ട് തള്ളമെന്ന് ജസ്നയുടെ അച്ഛൻ ജെയിംസ് ആവശ്യപ്പെട്ടിരുന്നു.
ജെസ്‌ന തിരോധാനക്കേസ്;സി.ബി.ഐ ഉദ്യോഗസ്ഥനോട് നേരിട് ഹാജരാകണമെന്ന് CJM കോടതി
തിരുവനന്തപുരം : ജെസ്‌ന മരിയ ജെയിംസ് തിരോധാന കേസിൽ സിബിഐ അന്വേഷണ ഉദ്യോഗസ്ഥൻ നേരിട്ട് ഹാജരാകണമെന്നു തിരുവനന്തപുരം സിജെഎം കോടതി. ജെസ്‌ന കാഞ്ഞിരപ്പള്ളി എസ് ഡി കോളേജ് വിദ്യാർത്ഥിയായിരുന്നു.സിബിഐ അന്വേഷണം തൃപ്‌തികരമല്ലെന്നും ശരിയായ ദിശയിൽ…