കുമളിതേക്കടി ജംഗ്ഷൻ മൊബൈല്‍ കടയിൽ നിന്നും മൊബൈല്‍ ഫോണുകള്‍ മോഷ്ടിച്ച കേസില്‍ തമിഴ്‌നാട് സ്വദേശിയും അവിടെയുള്ള സഹകരണ ബാങ്കിലെ ബ്രാഞ്ച് മാനേജരുമായ ദീപക് മനോഹരൻ (34) ആണു അറസ്റ്റിലായത്.ഈ മാസം ഏഴിന് സുഹൃത്തുക്കൾക്കൊപ്പം തേക്കടി സന്ദർശനത്തിന് എത്തിയപ്പോഴാണ് മോഷണം നടത്തിയത്.
ഫോണ്‍ വാങ്ങാന്‍ എന്ന വ്യാജേന കടയിലെതുകയായിരുന്നു, കടയിലെത്തി ഫോണിന്റെ എല്ലാം വിലതിരക്കിയതിന് ശേഷം ഫോൺ വാങ്ങാതെ തിരികെ പോയി. പിന്നീട് കടയുടമ ജിബിൻ പുറത്തുപോയിരുന്ന സമയം നോക്കി കൗണ്ടറിൽ ആളില്ലാന്ന് മനസിലാക്കുകയും ടേബിളിൽ നിന്നും കടയുടമയുടെ ഒന്നര ലക്ഷം രൂപ വില വരുന്ന ഐ ഫോണും മറ്റൊരു ആന്‍ഡ്രോയ്ഡ് ഫോണും മോഷ്ടിച്ച് സ്ഥലംവിടുകയുമായിരുന്നു.കടയുടമ ജിബിൻ തിരികെ വന്നപ്പോൾ കടയിൽ വച്ചിരുന്ന 1,60,000 രൂപ വില വരുന്ന 2 ഐ ഫോണുകൾ കാണാനില്ല.
ഉടൻ തന്നെ കുമളി പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകി. സമൂഹമാധ്യമങ്ങളിലൂടെയും വിവരം കൈമാറി.
മൊബൈൽ ലൊക്കേഷൻ വച്ച് പരിശോധന നടത്തിയെങ്കിലും അതിനുള്ളിൽ മോഷ്ടാവ് സുരക്ഷിതമായി സംസ്ഥാന അതിർത്തി കടന്നിരുന്നു.തുടർന്നുള്ള അന്വേഷണത്തിൽ ഇയാൾ സഞ്ചരിച്ച വാഹനത്തിന്റെ ദൃശ്യങ്ങൾ ലഭിച്ചു.കുമളിയിലെ കടകളില്‍ നിന്നുള്ള സിസി ടിവി ദൃശ്യങ്ങള്‍ ശേഖരിച്ച് പൊലീസ് അന്വേഷണം ഊർജ്ജിതമാക്കി.തുടർന്നുള്ള അന്വേഷണത്തിൽ തിരുച്ചിറപ്പള്ളിയിലെ വീട്ടിൽ നിന്ന് ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു.
You must be logged in to post a comment Login