സിഡ്‌നിയിലെ ഷോപ്പിങ് മാളില്‍ ആക്രമണം; അഞ്ച് പേരെ കുത്തിക്കൊന്നു

സിഡ്‌നിയിലെ ഷോപ്പിങ് മാളില്‍ നടന്ന ആക്രമണത്തിൽ അഞ്ച പേരെ കുത്തിക്കൊന്നു. പ്രാദേശിക സമയം ശനിയാഴ്ച വൈകിട്ടോടെയാണ് സിഡ്നിയിലെ ‘വെസ്റ്റ്ഫീല്‍ഡ് ബോണ്ടി ജങ്ഷന്‍’ മാളില്‍ ആക്രമണമുണ്ടായത്. നിരവധിപേര്‍ക്ക് ആക്രമണത്തില്‍ കുത്തേറ്റതായാണ് റിപ്പോര്‍ട്ട്. ഒമ്പത് മാസം പ്രായമുള്ള…

സിഡ്‌നിയിലെ ഷോപ്പിങ് മാളില്‍ നടന്ന ആക്രമണത്തിൽ അഞ്ച പേരെ കുത്തിക്കൊന്നു. പ്രാദേശിക സമയം ശനിയാഴ്ച വൈകിട്ടോടെയാണ് സിഡ്നിയിലെ ‘വെസ്റ്റ്ഫീല്‍ഡ് ബോണ്ടി ജങ്ഷന്‍’ മാളില്‍ ആക്രമണമുണ്ടായത്. നിരവധിപേര്‍ക്ക് ആക്രമണത്തില്‍ കുത്തേറ്റതായാണ് റിപ്പോര്‍ട്ട്. ഒമ്പത് മാസം പ്രായമുള്ള കുഞ്ഞും കുത്തേറ്റവരില്‍ ഉണ്ട് . അക്രമിയെന്ന് സംശയിക്കുന്നയാളെ പോലീസ് വെടിവെച്ച് കൊലപ്പെടുത്തി. കത്തിയുമായെത്തിയ അക്രമി മാളിലുണ്ടായിരുന്ന നിരവധിപേരെ കുത്തിപ്പരിക്കേല്‍പ്പിച്ചെന്നാണ് വിവരം. സംഭവസമയത്ത് നൂറോളം പേരാണ് മാളിലുണ്ടായിരുന്നത്. ആക്രമണത്തെത്തുടര്‍ന്ന് പലരും മാളിലെ സൂപ്പര്‍മാര്‍ക്കറ്റിലാണ് ഓടിക്കയറിയത് . ഏകദേശം ഒരുമണിക്കൂറോളം ജനങ്ങള്‍ ഇവിടെ ഒളിച്ചിരുന്നതായും റിപ്പോര്‍ട്ടുകളില്‍ പറയുന്നു.ഒമ്പതിലധികം പേർക്ക് കുത്തേറ്റിട്ടുണ്ടെന്നാണ് പ്രാഥമിക വിവരം.

Leave a Reply