കേരളത്തിനകത്തും പുറത്തും ഏറ്റവും ജനശ്രദ്ധയാകർഷിക്കുന്ന ഉത്സവങ്ങളിൽ ഒന്നാണ് തൃശ്ശൂർ പൂരം . മേടമാസത്തിലെ പൂരം നക്ഷത്രത്തിലാണ് തൃശൂർപൂരം ആഘോഷിക്കുന്നത്. ഈ വർഷത്തെ തൃശൂർ പൂരത്തിന് ഇന്ന് കൊടിയേറി.തിരുവമ്പാടി, പാറമേക്കാവ് ക്ഷേത്രങ്ങളിലും എട്ട് ഘടകക്ഷേത്രങ്ങളിലും കൊടിയേറുന്നതോടെ നാടാകെ പൂരത്തിന്റെ ആവേശത്തിലേക്കെത്തും. ലാലൂർ ഭഗവതി ക്ഷേത്രത്തിൽ രാവിലെ എട്ടിനും 8.15നും ഇടയിൽ കൊടിയേറ്റം നടന്നു .തിരുവമ്പാടി ക്ഷേത്രത്തിൽ രാവിലെ 11.30 നും 11.45 നും ഇടക്കും പാറമേക്കാവിൽ ഉച്ചയ്ക്ക് 12 നും 12.15നും ഇടക്കുമാണ് കൊടിയേറ്റം നടന്നു . നെയ്തലക്കാവ് ക്ഷേത്രത്തിലാണ് ഏറ്റവും അവസാനം കൊടിയേറിയത്.
ഏപ്രിൽ 19നാണ് തൃശൂർ പൂരം.സാമ്പിൾ വെടിക്കെട്ട് 17ന് വൈകിട്ട് ഏഴിന് നടക്കും.തിരുവമ്പാടി,പാറമേക്കാവ് ക്ഷേത്രങ്ങളുടെ മേള പഞ്ചവാദ്യഘോഷങ്ങളും ഗജവീരന്മാരുടെ എഴുന്നളിപ്പും കുടമാറ്റവും പൂരപ്രേമികളെ പൂരലഹരിയിലെത്തിക്കുന്നു. പൂരം നാളിലെ ഇലഞ്ഞിത്തറ മേളത്തോടെ ആരംഭിക്കുന്ന പൂരം പകൽപ്പൂരവും കഴിഞ്ഞ് വെടിക്കെട്ടോടുകൂടി പൂരം സമാപിക്കും.
You must be logged in to post a comment Login