പൂക്കോട് വെറ്ററിനറി സര്‍വകലാശാലയിലെ സിദ്ധാര്‍ത്ഥന്റെ മരണത്തെ തുടർന്ന് ഹോസ്റ്റൽ ശുചിമുറിയിൽ ഡമ്മി പരിശോധനയുമായി സിബിഐ. ഹോസ്റ്റളിലെ ശുചിമുറിയിലായിരുന്നു സിദ്ധാർത്ഥനെ മരിച്ച നിലയിൽ കണ്ടെത്തിയത്.
ഡിഐജി ലൗലി കട്ടിയാറിൻ്റെ നേതൃത്വത്തിലായിരുന്നു ശാസ്ത്രീയ പരിശോധന. ഡൽഹിയിൽ നിന്നുള്ള ഫൊറൻസിക് സംഘവും പരിശോധനക്കായി ഹോസ്റ്റലിൽ എത്തിയിരുന്നു. സിദ്ധാർഥനെ മരിച്ച നിലയിൽ കണ്ടെത്തിയപ്പോൾ ഹോസ്റ്റലിൽ ഉണ്ടായിരുന്ന എല്ലാവരും ഹാജരാകണമെന്ന് സിബിഐ നിർദ്ദേശം നൽകിയിരുന്നു. ഇവരുടെ മൊഴി രേഖപ്പെടുത്തിയ ശേഷമാകും കേസിലെ തുടരന്വേഷണം നടക്കുക. കൂടുതൽ പേരെ സിബിഐ ചോദ്യം ചെയ്യുമെന്നും സൂചനയുണ്ട്.
പൂക്കോട് വെറ്ററിനറി സര്‍വകലാശാലയിലെ സിദ്ധാര്‍ത്ഥന്റെ മരണം ; ഹോസ്റ്റൽ ശുചിമുറിയിൽ ഡമ്മി പരിശോധനയുമായി സിബിഐ
പൂക്കോട് വെറ്ററിനറി സര്‍വകലാശാലയിലെ സിദ്ധാര്‍ത്ഥന്റെ മരണത്തെ തുടർന്ന് ഹോസ്റ്റൽ ശുചിമുറിയിൽ ഡമ്മി പരിശോധനയുമായി സിബിഐ. ഹോസ്റ്റളിലെ ശുചിമുറിയിലായിരുന്നു സിദ്ധാർത്ഥനെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഡിഐജി ലൗലി കട്ടിയാറിൻ്റെ നേതൃത്വത്തിലായിരുന്നു ശാസ്ത്രീയ പരിശോധന. ഡൽഹിയിൽ നിന്നുള്ള…