നാളെ പ്രധാനമന്ത്രി നരേന്ദ്ര മോദി മംഗളൂരുവിൽ റോഡ് ഷോ നടത്തും

നാളെ പ്രധാനമന്ത്രി നരേന്ദ്ര മോദി മംഗളൂരുവിൽ റോഡ് ഷോ നടത്തും.സുരക്ഷാ മുന്നൊരുക്കമായി എസ്.പി.ജി സംഘം വെള്ളിയാഴ്ച പരിശോധന നടത്തി. നാളെ വൈകീട്ട് അഞ്ചോടെ മംഗളൂരു നഗരത്തിൽ എല്ലാ തരം വാഹനങ്ങളുടേയും പ്രവേശനം തടയും. ബൽമട്ട,…

നാളെ പ്രധാനമന്ത്രി നരേന്ദ്ര മോദി മംഗളൂരുവിൽ റോഡ് ഷോ നടത്തും.സുരക്ഷാ മുന്നൊരുക്കമായി എസ്.പി.ജി സംഘം വെള്ളിയാഴ്ച പരിശോധന നടത്തി. നാളെ വൈകീട്ട് അഞ്ചോടെ മംഗളൂരു നഗരത്തിൽ എല്ലാ തരം വാഹനങ്ങളുടേയും പ്രവേശനം തടയും. ബൽമട്ട, കൊട്ടാര ഭാഗങ്ങളിലെ പാതകൾ ബാരിക്കേഡ് വെച്ച് അടിച്ചാണ് ഗതാഗതം തടയുക.

വൈകിട്ട് ആറിന് മേരിക്കുന്നിനടുത്ത് ശ്രീനായണ ഗുരു സർക്ക്ളിൽ നിന്ന് ആരംഭിക്കുന്ന റോഡ്ഷോ ലാൽബാഗ് ജങ്ഷൻ, ബല്ലാൾബാഘ്, പി.വി.എസ് ജങ്ഷൻ വഴി നവഭാരത് സർക്ളിൽ സമാപിക്കും. ഹമ്പൻകട്ട വഴി സഞ്ചരിക്കണം എന്ന ആവശ്യവും ഉയർന്നിട്ടുണ്ട്.

Leave a Reply