2023ൽ നടന്ന സിവിൽ സർവീസ് പരീക്ഷയുടെ ഫലം യുപിഎസ്സി പ്രസിദ്ധീകരിച്ചു. ലക്നൗ സ്വദേശി ആദിത്യ ശ്രീവാസ്ത ഒന്നാം റാങ്ക് നേടി. അനിമേഷ് പ്രധാൻ രണ്ടാം റാങ്കും ഡി. അനന്യാ റെഡ്ഡി മൂന്നാം റാങ്കും നേടി. കേരളത്തിന് അഭിമാനമായി സിദ്ധാർഥ് രാംകുമാറാണ് നാലാം റാങ്ക് നേടിയത്, എറണാകുളം സ്വദേശിയാണ്.
മൊത്തം 1016 ഉദ്യോഗാർഥികൾ പട്ടികയിൽ ഇടംപിടിച്ചു. ജനറൽ വിഭാഗത്തിൽ നിന്നും 37 പേരും ഇഡബ്യുഎസ് വിഭാഗത്തിൽ നിന്നും 115 പേരും ഒബിസി വിഭാഗത്തിൽ നിന്നും 303 പേരും എസ്‍സി വിഭാഗത്തിൽ നിന്നും 165 പേരും എസ്ടി വിഭാഗത്തിൽ നിന്നും 86 പേരും ലിസ്റ്റിൽ ഉൾപ്പെടുന്നു. 240 പേരുടെ റിസർവ് ലിസ്റ്റും യുപിഎസ്സി തയ്യാറാക്കിയിട്ടുണ്ട്. ആകെ 1143 ഒഴിവുകളാണ് ഉള്ളത്.