മാസപ്പടി കേസില്‍ സിഎംആർഎൽ എം ഡി സി എൻ ശശിധരൻ കർത്തയ്ക്ക് ഇഡി വീണ്ടും നോട്ടീസ് അയച്ചു. ഇന്ന് 10.30ക്ക് ഹാജരാകാനാണ് നിർദേശം നല്‍കിയിരുന്നത്. ഇന്നലെ ഹാജരാകാതിരുന്നതിനെ തുടർന്നാണ് വീണ്ടും സമൻസയച്ചത്. എന്നാല്‍ ആരോഗ്യപ്രെശ്നങ്ങളാൽ ഹാജരാകാൻ സാധിക്കില്ലന്ന് അദ്ദേഹം അറിയിച്ചു. മുഖ്യമന്ത്രിയുടെ മകൾ വീണ വിജയന്റെ നേതൃത്വത്തിലുളള എക്‌സാലോജിക്ക് കമ്പനിയ്ക്ക് സിഎംആർഎൽ ഇല്ലാത്ത സേവനത്തിന്റെ പേരിൽ ഒരു കോടി 72 ലക്ഷം രൂപ നൽകിയത് കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമത്തിന്റെ പരിധിയിൽ വരുമോയെന്നാണ് ഇഡി പരിശോധിക്കുന്നത്.മുഖ്യമന്ത്രിയുടെ മകൾ അടക്കമുളളവരെക്കൂടി വിളിച്ചുവരുത്താനുളള നീക്കത്തിലാണ് കേന്ദ്ര അന്വേഷണ ഏജൻസി. ബന്ധപ്പെട്ട കേസിലെ സിഎംആർഎൽ ജീവനക്കാരുടെ ചോദ്യം ചെയ്യൽ തുടരുകയാണ്.
തിങ്കളാഴ്ച രാവിലെ മൂന്ന് സിഎംആർഎൽ പ്രതിനിധികൾ ഇഡി ഓഫീസിൽ ഹാജരായി. സിഎംആര്‍എല്‍ ചീഫ് ഫിനാൻസ് ഓഫീസർ, ഐടി മാനേജർ, സീനിയർ ഐടി ഓഫീസർ എന്നിവരാണ് ഹാജരായത്.ഉച്ചയോടെ ചോദ്യം ചെയ്യല്‍ ആരംഭിച്ചു. രാത്രിയോടെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയാകുമെന്ന് കരുതിയിരുന്നെങ്കിലും ചോദ്യം ചെയ്യല്‍ തുടരുകയാണ്.