കേരളത്തിലേക്ക് ആദ്യ ഡബിള്‍ ഡക്കര്‍ ട്രെയിൻ എത്തുന്നു പരീക്ഷണയോട്ടം ഇന്ന്. കോയമ്പത്തൂര്‍ -കെ.എസ്.ആര്‍. ബെംഗളൂരു ഉദയ് എക്‌സ്പ്രസ് പാലക്കാട്ടേക്ക് നീട്ടുന്നതിന്റെ പരീക്ഷണയോട്ടം ബുധനാഴ്ച നടക്കും.റെയില്‍വേയുടെ ഉദയ് എക്‌സ്പ്രസ് സീരീസിലെ ആദ്യ ഡബിള്‍ഡക്കര്‍ എ.സി. ചെയര്‍കാര്‍ തീവണ്ടിയാണിത്.
ബുധനാഴ്ച്ച രാവിലെ എട്ട് മണിക്ക് കോയമ്പത്തൂരില്‍ നിന്നും പുറപ്പെട്ട് 10.45 ന് പാലക്കാട് ടൗണിലും 11.05 ന് പാലക്കാട് ജംഗ്ഷനിലും ട്രെയിന്‍ എത്തും. തിരികെ 11. 45 ന് പുറപ്പെട്ട് 2.40 ന് കോയമ്പത്തൂരിലെത്തി പരീക്ഷണയോട്ടം അവസാനിപ്പിക്കും. ബുധനാഴ്ച്ചകളില്‍ ഉദയ്പൂര്‍ എക്‌സ്പ്രസിന് സര്‍വ്വീസ് ഇല്ലാത്തതിനാലാണ് ഈ ദിവസം തിരഞ്ഞെടുത്തത്.