എൽഡിഎഫ് സ്ഥാനാർത്ഥി കെ കെ ശൈലജയെ സമൂഹമാധ്യമത്തിലൂടെ അപമാനിച്ചതിൽ മുസ്ലിം ലീഗ് പ്രവർത്തകനെതിരെ കേസ്

കോഴിക്കോട്:വടകര മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി കെ കെ ശൈലജയെ സാമൂഹിക മാധ്യമത്തിലൂടെ അപമാനിച്ചതിന് മുസ്ലിം ലീഗ് പ്രവർത്തകനെതിരെ കേസെടുത്തു.മുസ്ലീം ലീഗ് പ്രവര്‍ത്തകന്‍ ന്യൂ മാഹി സ്വദേശി അസ്‌ലമിനെതിരെയാണ് പോലീസ് കേസെടുത്തത്. മങ്ങാട് സ്‌നേഹതീരം എന്ന…

കോഴിക്കോട്:വടകര മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി കെ കെ ശൈലജയെ സാമൂഹിക മാധ്യമത്തിലൂടെ അപമാനിച്ചതിന് മുസ്ലിം ലീഗ് പ്രവർത്തകനെതിരെ കേസെടുത്തു.മുസ്ലീം ലീഗ് പ്രവര്‍ത്തകന്‍ ന്യൂ മാഹി സ്വദേശി അസ്‌ലമിനെതിരെയാണ് പോലീസ് കേസെടുത്തത്. മങ്ങാട് സ്‌നേഹതീരം എന്ന വാട്‌സ് ആപ്പ് ഗ്രൂപ്പ് കൂട്ടായ്മയിലൂടെയാണ് വ്യാജപ്രചാരണം നടത്തിയത്. ശബ്ദസന്ദേശം അസ്മലിന്റെതാണെന്ന് പൊലീസ് കണ്ടെത്തി.

സമൂഹമാധ്യമങ്ങളിലൂടെ തനിക്ക് എതിരെ വ്യാജപ്രചാരണം നടത്തുന്നു എന്നാരോപിച്ച് യുഡിഎഫ് സ്ഥാനാർഥി ഷാഫി പറമ്പിലിനെതിരായും എല്‍ഡിഎഫ് സ്ഥാനാര്‍ഥി കെകെ ശൈലജ തെരഞ്ഞെടുപ്പ് കമ്മിഷന് പരാതി നല്‍കി. യുഡിഎഫ് സ്ഥാനാര്‍ത്ഥിയും നേതാക്കളുമാണ് ഇത്തരം അധിക്ഷേപങ്ങൾക്ക് പിന്നിലെന്നാണ് ശൈലജയും ഇടതുമുന്നണിയും ആരോപിക്കുന്നത്.

Leave a Reply