ലോങ്ങ് ജംപിൽ ഇന്ത്യയുടെ മെഡല്‍ പ്രതീക്ഷയായിരുന്ന മുരളി ശ്രീശങ്കര്‍ പാരീസ് ഒളിംപിക്‌സില്‍ നിന്ന് പിന്മാറി

പരിശീലനത്തിനിടെ കാൽമുട്ടിന് പരുക്കേറ്റ മലയാളി ലോങ്ജംപ് താരം എം.ശ്രീശങ്കര്‍ പാരിസ് ഒളിംപിക്സില്‍ മത്സരിക്കില്ല.ജൂലൈയിലാണ് പാരീസ് ഒളിംപിക്‌സ് നടക്കുന്നത്. ലോങ് ജംപില്‍ ഇന്ത്യയുടെ മെഡല്‍ പ്രതീക്ഷയായിരുന്നു ശ്രീശങ്കര്‍. കാല്‍മുട്ടിന് ശസ്ത്രക്രിയയും ആറ് മാസത്തോളം വിശ്രമവും ആവശ്യമാണെന്ന്…

പരിശീലനത്തിനിടെ കാൽമുട്ടിന് പരുക്കേറ്റ മലയാളി ലോങ്ജംപ് താരം എം.ശ്രീശങ്കര്‍ പാരിസ് ഒളിംപിക്സില്‍ മത്സരിക്കില്ല.ജൂലൈയിലാണ് പാരീസ് ഒളിംപിക്‌സ് നടക്കുന്നത്. ലോങ് ജംപില്‍ ഇന്ത്യയുടെ മെഡല്‍ പ്രതീക്ഷയായിരുന്നു ശ്രീശങ്കര്‍. കാല്‍മുട്ടിന് ശസ്ത്രക്രിയയും ആറ് മാസത്തോളം വിശ്രമവും ആവശ്യമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. പാരിസ് ഒളിംപിക്സ് എന്ന തൻ്റെ സ്വപ്നം അവസാനിച്ചതായി ശ്രീശങ്കര്‍ സമൂഹമാധ്യമങ്ങളില്‍ കുറിച്ചു.

തായ്‌ലന്‍ഡിലെ ബാങ്കോക്കില്‍ നടക്കുന്ന ഏഷ്യൻ അത്‌ലറ്റിക്‌സ് ചാമ്പ്യൻഷിപ്പിൽ വെള്ളി മെഡൽ നേടിയാണ് ശ്രീശങ്കര്‍ സ്റ്റാർ ഇന്ത്യൻ ലോംഗ് ജംപർ ഒളിമ്പിക്സിനുള്ള യോഗ്യത നേടിയിരിക്കുന്നത്. ഫൈനലിൽ 8.37 മീറ്റര്‍ താണ്ടിയാണ് വെള്ളിപ്പതക്കം സ്വന്തമാക്കിയത്. ഏഷ്യന്‍ അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ 8.37 മീറ്റര്‍ ചാടിയതോടെയാണ് ശ്രീശങ്കറിന് ഒളിംപിക്‌സ് യോഗ്യത ലഭിച്ചത്.

Leave a Reply