രക്ഷാപ്രവര്‍ത്തനം ഫലം കണ്ടില്ല; തൃശൂര്‍ മാന്ദാമംഗലം വെള്ളക്കാരിത്തടത്ത് കിണറ്റില്‍ വീണ കാട്ടാന ചരിഞ്ഞു

തൃശൂര്‍ മാന്ദാമംഗലം വെള്ളക്കാരിത്തടത്ത് വീട്ടുവളപ്പിലെ കിണറ്റില്‍ വീണ കാട്ടാന ചരിഞ്ഞു.ആനക്കുഴി സ്വദേശി കുരിക്കാശ്ശേരി സുരേന്ദ്രന്റെ കിണറ്റിലാണ് കാട്ടാന വീണത്. രക്ഷാ പ്രവര്‍ത്തനങ്ങള്‍ തുടരുന്നതിനിടെയാണ് ആന ചരിഞ്ഞത്. ജെസിബി ഉപയോഗിച്ച് അരികിലെ മണ്ണ് നീക്കി പുറത്തെത്തിക്കാനായിരുന്നു…

തൃശൂര്‍ മാന്ദാമംഗലം വെള്ളക്കാരിത്തടത്ത് വീട്ടുവളപ്പിലെ കിണറ്റില്‍ വീണ കാട്ടാന ചരിഞ്ഞു.ആനക്കുഴി സ്വദേശി കുരിക്കാശ്ശേരി സുരേന്ദ്രന്റെ കിണറ്റിലാണ് കാട്ടാന വീണത്. രക്ഷാ പ്രവര്‍ത്തനങ്ങള്‍ തുടരുന്നതിനിടെയാണ് ആന ചരിഞ്ഞത്. ജെസിബി ഉപയോഗിച്ച് അരികിലെ മണ്ണ് നീക്കി പുറത്തെത്തിക്കാനായിരുന്നു ശ്രമം.

വീട്ടുകാര്‍ ഉപയോഗിച്ചുകൊണ്ടിരുന്ന കിണറ്റിലാണ് കാട്ടാന വീണത്. ആഴമുള്ള കിണറ്റില്‍ ആന അബദ്ധത്തില്‍ വീഴുകയായിരുന്നു. കാടിനോട് ചേര്‍ന്നുള്ള പ്രദേശമാണിത്.വനം വകുപ്പ് ഉദ്യോഗസ്ഥരടക്കമുള്ളവര്‍ സ്ഥലത്തെത്തി രക്ഷാ ദൗത്യം തുടന്നു എങ്കിലും ആനയെ രക്ഷിക്കാൻ കഴിഞ്ഞില്ല.

Leave a Reply