കെപിസിസി അധ്യക്ഷൻ കെ.സുധാകരന്റെ പിഎ വി.കെ മനോജ് ബിജെപിയിൽ ചേർന്നു

കെ സുധാകരന്റെ പേഴ്സണൽ അസിസ്റ്റന്റ് വി കെ മനോജ് ബിജെപിയിൽ അഗത്വം സ്വീകരിച്ചു. എൻഡിഎ സ്ഥാനാർത്ഥി സി രഘുനാഥിൽ നിന്ന് അംഗത്വം സ്വീകരിച്ചു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ധർമടത്ത്‌ യുഡിഎഫ്‌ സ്ഥാനാർഥിയും കോൺഗ്രസ് കണ്ണൂർ…

കെ സുധാകരന്റെ പേഴ്സണൽ അസിസ്റ്റന്റ് വി കെ മനോജ് ബിജെപിയിൽ അഗത്വം സ്വീകരിച്ചു. എൻഡിഎ സ്ഥാനാർത്ഥി സി രഘുനാഥിൽ നിന്ന് അംഗത്വം സ്വീകരിച്ചു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ധർമടത്ത്‌ യുഡിഎഫ്‌ സ്ഥാനാർഥിയും കോൺഗ്രസ് കണ്ണൂർ മുൻ ഡിസിസി സെക്രട്ടറിയായിരുന്ന രഘുനാഥ് ഡിസംബറിലാണ് കോൺ​ഗ്രസ് വിട്ടത്. ഇന്നത്തെ കോൺഗ്രസിന് പ്രത്യയശാസ്ത്രമില്ലെന്നും ഇന്ത്യ മുന്നണിയിലെ പാർട്ടികളുടെ ഐഡിയോളജി പങ്കുവെച്ചാണ് കോൺഗ്രസ് മുന്നോട്ട് പോകുന്നത്. കോൺഗ്രസ് നേതൃത്വത്തിൽ മുഴുവൻ കുടുംബവാഴ്ചയാണെന്നും വി.കെ മനോജ് പറഞ്ഞു. വിവരമുള്ള ഒരാളും ഇനി അധികകാലം കോൺഗ്രസിലുണ്ടാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Leave a Reply