പോലീസിന്റെ ഇടപെടൽ കാരണം ചരിത്രത്തിലാദ്യമായി തൃശ്ശൂര്‍ പൂരം അലങ്കോലപ്പെടുത്തിയ സംഭവം ചോദ്യം ചെയ്ത് ഹൈക്കോടതിയില്‍ ഹര്‍ജി. ഹിന്ദു ഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി പി. സുധാകരന്‍ അഡ്വ. വി. സജിത്കുമാര്‍ മുഖേന നല്കിയ ഹര്‍ജിയില്‍ ജസ്റ്റിസ് വി.ജി. അരുണ്‍, ജസ്റ്റിസ് എസ്. മനു എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ച് സര്‍ക്കാരിനോടു വിശദീകരണം ആവശ്യപ്പെട്ടു. തൃശൂർ പൂരം അലങ്കോലപ്പെടുത്തിയ സംഭവം
അന്വേഷിക്കണമെന്നും അതു പൂര്‍ത്തിയാകും വരെ തൃശ്ശൂര്‍ പോലീസ് കമ്മിഷണര്‍ അങ്കിത് അശോകനെ സര്‍വീസില്‍ നിന്നു മാറ്റി നിര്‍ത്തണമെന്നും ആവശ്യപ്പെട്ട് കേന്ദ്ര ആഭ്യന്തര മന്ത്രാലയം, സംസ്ഥാന ആഭ്യന്തര വകുപ്പ്, ഡിജിപി എന്നിവര്‍ക്ക് ഹിന്ദു ഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി പി. സുധാകരന്‍ പരാതി നല്കി.
കമ്മീഷണർ അങ്കിത് അശോകൻ അടക്കമുള്ള പൊലീസ് ഉദ്യോഗസ്ഥർ ആചാരപരമായ ചടങ്ങുകളായ മഠത്തിൽ വരവ് നടത്തുന്നതിൽ തടസമുണ്ടാക്കി. ക്ഷേത്ര മതിൽക്കെട്ടിനുള്ളിൽ പൊലീസ് പാദരക്ഷ ധരിച്ചു കയറി. വടക്കുംനാഥ ക്ഷേത്രത്തിലെ മുഖ്യ പൂജാരിയെ തടഞ്ഞു തുടങ്ങിയ ആക്ഷേപങ്ങൾ ഉന്നയിച്ചയാണ് ഹർജി.
കമ്മീഷണർ അങ്കിത് അശോകനെതിരെ വകുപ്പുതല അന്വേഷണവും നടപടിയും സ്വീകരിക്കാൻ സർക്കാർ, ആഭ്യന്തര വകുപ്പ്, സംസ്ഥാന പൊലീസ് മേധാവി എന്നിവരോട് കോടതി നിർദേശം നൽകണം, ജില്ലാ ജഡ്‌ജിയെക്കൊണ്ട് അന്വേഷണം നടത്തണം തുടങ്ങിയ ആവശ്യങ്ങളും ഹർജിയിലുണ്ട്.