2024-ൽ പുറത്തിറങ്ങിയ മലയാള സിനിമകളിൽ ഏറ്റവും കൂടുതൽ പ്രേഷക സ്വീകാര്യത നേടിയ ചിത്രമാണ് മഞ്ഞുമ്മൽ ബോയ്സ്. മലയാള സിനിമാ ചരിത്രത്തിൽ 200 കോടി ക്ലബിൽ ഇടം നേടുന്ന ആദ്യ ചിത്രം കൂടിയാണ് മഞ്ഞുമ്മൽ ബോയ്സ്.
എന്നാൽ അരൂർ സ്വദേശി സിറാജ് സമർപ്പിച്ച ഹർജിയിൽ ‘മഞ്ഞുമ്മല്‍ ബോയ്‌സി’ന്റെ നിര്‍മാതാക്കള്‍ക്കെതിരേ പോലീസ് കേസെടുത്തു.സിനിമയ്ക്കായി 7 കോടി രൂപ മുടക്കിയിട്ടു ലാഭവിഹിതമോ മുടക്കുമുതലോ നൽകിയില്ലെന്നാണ് സിറാജ് പരാതിയിൽ പറയുന്നത്. ക്രിമിനല്‍ ഗൂഢാലോചന, വിശ്വാസവഞ്ചന, വ്യാജരേഖ ചമയ്ക്കല്‍ കുറ്റങ്ങള്‍ ചുമത്തിയാണ് കേസ്. എറണാകുളം ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയുടെ ഉത്തരവ് പ്രകാരമാണ് നടപടി.നിര്‍മാതാക്കളായ ഷോണ്‍ ആന്റണി, സൗബിന്‍ ഷാഹിര്‍, ബാബു ഷാഹിര്‍ എന്നിവര്‍ക്കെതിരേയാണ് കേസ്.