ആലപ്പുഴ: യു.ഡി.എഫ് സ്ഥാനാർഥി കെ.സി.വേണുഗോപാലിന് വോട്ടഭ്യർഥിച്ചു കൊണ്ടുള്ള വിവാഹക്ഷണക്കത്ത് ഇപ്പോൾ വൈറലാകുന്നു.ആലപ്പുഴ മുല്ലക്കൽ വാർഡിലെ താഴകത്ത് വീട്ടിൽ അബ്ദുൾ വഹീദിന്റെ മകൻ വസീമിന്റെ വിവാഹക്ഷണക്കത്താണ് ഇപ്പോൾ ശ്രെദ്ധനേടുന്നത്. ക്ഷണക്കത്തിനോടൊപ്പം കെ.സി വേണുഗോപാലിന്റെ ഫോട്ടോ സഹിതം വോട്ടഭ്യർഥിച്ചുകൊണ്ടുള്ള ക്ഷണക്കത്താണ് പുറത്തിറങ്ങിയത്.
പല രാഷ്ടീയ പാർട്ടികളുടെ പേരിലും പ്രസ്ഥാനങ്ങളുടെ പേരിലും നിരവധി മോഡലുകളിലുള്ള വിവാഹക്ഷണക്കത്തുകൾ വന്നിട്ടുണ്ടെങ്കിലും ആദ്യമായാണ് ഒരു സ്ഥാനാർഥിയുടെ ഫോട്ടോ സഹിതം വോട്ടഭ്യർഥിച്ചുകൊണ്ടുള്ള ക്ഷണക്കത്താണ് പുറത്തിറങ്ങിയത്. മേയ് 19നാണ് വിവാഹം.