വോട്ടിംഗ് മെഷീനിലെ ക്രമക്കേട്; തെറ്റായ പരാതി നൽകിയ വോട്ടർക്കെതിരെ നടപടിയെടുക്കുമെന്ന് കോഴിക്കോട് കളക്ടർ

കോഴിക്കോട് നോര്‍ത്ത് മണ്ഡലത്തിലെ പതിനേഴാം നമ്പര്‍ ബൂത്തിലെ വോട്ടിം​ഗ് മെഷീനിൽ ക്രമക്കേട് ഉണ്ടെന്ന പരാതി വസ്തുത വിരുദ്ധമെന്ന് കോഴിക്കോട് ജില്ലാ കലക്ടര്‍.ഒരു ചിഹ്നത്തില്‍ ചെയ്ത വോട്ട് മറ്റൊരു ചിഹ്നത്തില്‍ പതിയുന്നുവെന്ന വോട്ടറുടെ പരാതിയെ തുടര്‍ന്ന്…

കോഴിക്കോട് നോര്‍ത്ത് മണ്ഡലത്തിലെ പതിനേഴാം നമ്പര്‍ ബൂത്തിലെ വോട്ടിം​ഗ് മെഷീനിൽ ക്രമക്കേട് ഉണ്ടെന്ന പരാതി വസ്തുത വിരുദ്ധമെന്ന് കോഴിക്കോട് ജില്ലാ കലക്ടര്‍.ഒരു ചിഹ്നത്തില്‍ ചെയ്ത വോട്ട് മറ്റൊരു ചിഹ്നത്തില്‍ പതിയുന്നുവെന്ന വോട്ടറുടെ പരാതിയെ തുടര്‍ന്ന് ടെസ്റ്റ് വോട്ട് നടത്തിയത്. ടെസ്റ്റ് വോട്ടില്‍ പരാതി ശരിയല്ലെന്ന് വ്യക്തമായി.

തുടർന്ന് തെറ്റായ പരാതി ഉന്നയിച്ച വോട്ടര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും കളക്ടർ അറിയിച്ചു.
അതേസമയം, കോഴിക്കോട് നോര്‍ത്ത് നിയോജക മണ്ഡലത്തിലെ 83-ാം നമ്പര്‍ ബൂത്തില്‍ സമാനമായ പരാതി ഉന്നയിക്കപ്പെട്ടുവെങ്കിലും ടെസ്റ്റ് വോട്ട് ചെയ്യാന്‍ പരാതിക്കാരന്‍ വിസമ്മതിച്ചതായും ജില്ലാ കലക്ടര്‍ പറഞ്ഞു.

Leave a Reply