അടുത്ത അധ്യന വർഷം മുതൽ സി.ബി.എസ്.ഇ. ബോർഡ് പരീക്ഷകൾ വർഷത്തിൽ രണ്ടുതവണ

2025-26 അധ്യയനവർഷം മുതൽ 10, 12 ക്ലാസുകളിലെ ബോർഡ് പരീക്ഷകൾ വർഷത്തിൽ രണ്ടുതവണ നടത്തുന്നതിനുള്ള തയ്യാറെടുപ്പുകൾ നടത്താൻ കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം സിബിഎസ്ഇയോട് ആവശ്യപ്പെട്ടതായി ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. സ്കൂളുകളിൽ സെമസ്റ്റർ സമ്പ്രദായം നടപ്പാക്കാനുള്ള…

2025-26 അധ്യയനവർഷം മുതൽ 10, 12 ക്ലാസുകളിലെ ബോർഡ് പരീക്ഷകൾ വർഷത്തിൽ രണ്ടുതവണ നടത്തുന്നതിനുള്ള തയ്യാറെടുപ്പുകൾ നടത്താൻ കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം സിബിഎസ്ഇയോട് ആവശ്യപ്പെട്ടതായി ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.

സ്കൂളുകളിൽ സെമസ്റ്റർ സമ്പ്രദായം നടപ്പാക്കാനുള്ള നിർദ്ദേശം ഒഴിവാക്കിയിട്ടുണ്ടെന്നും വർഷത്തിൽ രണ്ടുതവണ ബോർഡ് പരീക്ഷകൾ നടത്താൻ സിബിഎസ്ഇ സ്കൂൾ പ്രിൻസിപ്പൽമാരുമായി അടുത്ത മാസം മീറ്റിംഗുകൾ നടത്തുമെന്നും കൂട്ടിച്ചേർത്തു.ബിരുദപ്രവേശനത്തിന്റെ സമയക്രമത്തെ ബാധിക്കാത്തതരത്തിൽ പരീക്ഷകൾ നടത്തുന്നതിന് അക്കാദമിക് കലണ്ടർ പരിഷ്കരിക്കുന്നതിനുള്ള നടപടികൾ സി.ബി.എസ്.ഇ. ഇതിനോടകം ആരംഭിച്ചതായാണ് വിവരം.

Leave a Reply