മണിപ്പൂരിൽ കുക്കി വിഭാഗത്തിൽ നിന്നുള്ള അക്രമികൾ നടത്തിയ വെടിവയ്പ്പിലും ബോംബേറിലും രണ്ട് സിആർപിഎഫ് ജവാന്മാർക്ക് വീരമൃത്യു. ആക്രമണത്തിൽ മറ്റ് രണ്ട് ഉദ്യോഗസ്ഥർക്കും പരിക്കേറ്റതായി പോലീസ് അറിയിച്ചു. ക്യാമ്പ് ലക്ഷ്യമാക്കി തീവ്രവാദികൾ കുന്നിൻ മുകളിൽ നിന്ന് വെടിയുതിർത്തു. പുലർച്ചെ 12.30 ഓടെ ആരംഭിച്ച് പുലർച്ചെ 2.15 വരെ അത് തുടർന്നു. തീവ്രവാദികൾ ബോംബുകളും എറിഞ്ഞു.
ബിഷ്ണുപൂർ ജില്ലയിലെ നരൻസേന മേഖലയിൽ വിന്യസിച്ചിരുന്ന സിആർപിഎഫിന്റെ 128 ബറ്റാലിയനിലെ ജവാന്മാരാണ് വീരമൃത്യു വരിച്ചത്. ബോംബ് എറിഞ്ഞതാണ് ഉദ്യോഗസ്ഥരുടെ മരണത്തിന് ഇടയാക്കിയതെന്ന് മുതിർന്ന ഉദ്യോഗസ്ഥർ പറഞ്ഞു. അക്രമികളെ കണ്ടെത്താൻ വ്യാപക തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്.