കാൺപൂരിൽ ഇരുചക്രവാഹനത്തിൽ പോകവെ മൊബൈൽ ഫോൺ പൊട്ടിത്തെറിച്ച് യുവതിക്ക് ദാരുണാന്ത്യം. ഫറൂഖാബാദ് ജില്ലയിലെ നെഹ്‌റരിയ ഗ്രാമത്തിൽ താമസിക്കു പൂജ (28) ആണ് മരിച്ചത്. വസ്ത്രത്തിലെ പോക്കറ്റിൽ ഉണ്ടായിരുന്ന മൊബൈൽ ഫോൺ പൊട്ടിത്തെറിക്കുകയായിരുന്നു. പിന്നാലെ വാഹനത്തിന്റെ നിയന്ത്രണം നഷ്ടമാകുകയും റോഡിലെ ഡിവൈഡറിൽ ഇടിച്ച് സ്‌കൂട്ടർ മറിയുകയുമായിരുന്നു.
അപകടസമയത് യുവതി ഹെൽമറ്റ് ധരിച്ചിരുന്നില്ല. സംഭവസ്ഥലത്തെത്തിയ നാട്ടുകാർ യുവതിയെ ആശുപത്രിയിൽ എത്തിച്ച് എങ്കിലും രക്ഷിക്കാനായില്ല. ഇയർഫോണിൽ പാട്ടുകേട്ടുകൊണ്ടാണ് യുവതി വാഹനമോടിച്ചിരുന്നതെന്ന് ദൃക്‌സാക്ഷികൾ പറയുന്നു. അമിതവേഗവും ഹെൽമെറ്റ് ധരിക്കാതിരുന്നതും മരണം സംഭവിക്കാൻ കാരണം. യുവതിയുടെ മൃതദേഹം പോസ്റ്റ് മോർട്ടം നടപടികൾക്കായി വിട്ടുനൽകി.