തമിഴ്‌നാട്ടിലെ ഏർക്കാടിൽ സ്വകാര്യ ബസ് കൊക്കയിലേക്ക് മറിഞ്ഞ് ആറുപേർ മരിച്ചു. 63 പേർക്ക് പരിക്ക്.ചൊവ്വാഴ്‌ച്ച ആണ് ബസ് കൊക്കയിലേക്ക് മറിഞ്ഞത് അപകടം ഉണ്ടായത്. ഏർക്കാട് ബസ്‌സ്റ്റാൻഡിൽനിന്ന് 60-ഓളം യാത്രക്കാരുമായി സേലത്തേക്കുവന്ന സ്വകാര്യബസ് 11-ാം വളവിൽ താഴേക്ക് മറിയുകയായിരുന്നു. കുറച്ച് യാത്രക്കാർ ബസിൽനിന്ന് പുറത്തേക്ക് തെറിച്ചുപോയി. ബാക്കിയുള്ളവർ ബസിന്റെ അടിയിൽ പെടുകയുംചെയ്തു. പരിക്കേറ്റ പലരുടെയും നില ഗുരുതരമാണ്.
അപകടത്തിൽ പരിക്കേറ്റവരെ സേലം സർക്കാർ ആശുപത്രിയിലെത്തിച്ചു. സേലം കളക്ടർ വൃന്ദാദേവി, പോലീസ് കമ്മിഷണർ വിജയകുമാരി എന്നിവർ അപകട സ്ഥലത്തെത്തി രക്ഷപ്രവർത്തനത്തിന് നേതൃത്വം നൽകി.