നവകേരള ബസ് ഇന്ന് തിരുവനന്തപുരത്ത് നിന്ന് കോഴിക്കോടേക്ക് നീങ്ങും ; മേയ് 5 മുതല്‍ കോഴിക്കോട് -ബാംഗ്ലൂര്‍ റൂട്ടില്‍ സര്‍വീസ് ആരംഭിക്കും

തിരുവനന്തപുരം: നവകേരള ബസ് മെയ് അഞ്ചുമുതല്‍ കോഴിക്കോട് -ബാംഗ്ലൂര്‍ റൂട്ടില്‍ സര്‍വീസ് ആരംഭിക്കും. സർവീസ് പ്രഖ്യാപിച്ച നവകേരള ബസ് ഇന്ന് തിരുവനന്തപുരത്ത് നിന്ന് വൈകിട്ട് 6.30 ന് കോഴിക്കോടേക്ക് മാറ്റും. ഗരുഡ പ്രീമിയം എന്ന…

തിരുവനന്തപുരം: നവകേരള ബസ് മെയ് അഞ്ചുമുതല്‍ കോഴിക്കോട് -ബാംഗ്ലൂര്‍ റൂട്ടില്‍ സര്‍വീസ് ആരംഭിക്കും. സർവീസ് പ്രഖ്യാപിച്ച നവകേരള ബസ് ഇന്ന് തിരുവനന്തപുരത്ത് നിന്ന് വൈകിട്ട് 6.30 ന് കോഴിക്കോടേക്ക് മാറ്റും. ഗരുഡ പ്രീമിയം എന്ന പേരിലാണ് ബസ് സര്‍വീസ് നടത്തുക. 1171 രൂപയാണ് ടിക്കറ്റ് നിരക്ക്. എല്ലാ ദിവസവും സര്‍വീസ് ഉണ്ടാകും.

26 പുഷ് ബാക്ക് സീറ്റുകളാണുള്ളത് ബസിലുള്ളത്. ഫുട് ബോര്‍ഡ് ഉപയോഗിക്കുവാന്‍ കഴിയാത്തവരായ ഭിന്നശേഷിക്കാര്‍, മുതിര്‍ന്ന പൗരന്‍മാര്‍ തുടങ്ങിയവര്‍ക്ക് ബസിനുള്ളില്‍ കയറുന്നതിനായി പ്രത്യേകം തയ്യാറാക്കിയ ഹൈഡ്രോളിക് ലിഫ്റ്റ് ക്രമീകരിച്ചിട്ടുണ്ട്. കൂടാതെ ശുചിമുറി, വാഷ്ബേസിന്‍ തുടങ്ങിയ സൗകര്യങ്ങള്‍ സജ്ജീകരിച്ചിട്ടുണ്ട്. യാത്രക്കിടയില്‍ വിനോദത്തിനായി ടിവിയും മ്യൂസിക് സിസ്റ്റവും, മൊബൈല്‍ ചാര്‍ജര്‍ സംവിധാനവും ഒരുക്കിയിട്ടുണ്ട്.

ഓൺലൈൻ റിസർവേഷൻ സൗകര്യമുണ്ട്. ബസിന് കോഴിക്കോട്,കൽപ്പറ്റ,സുൽത്താൻ ബത്തേരി, മൈസൂരു, ബംഗളൂരു (സാറ്റലൈറ്റ്, ശാന്തിനഗർ) എന്നിവിടങ്ങളിലാണ് സ്റ്റോപ്പുകൾ.

Leave a Reply