യുഎഇയില്‍ ശക്തമായ കാറ്റും മഴയും തുടരുന്നു; ജാഗ്രതാ നിർദേശം

യുഎഇയില്‍ ശക്തമായ കാറ്റും മഴയും തുടരുന്നു. അബുദാബിയിലും ദുബൈയിലും ഇന്ന് പുലര്‍ച്ചെ ശക്തമായ മഴയാണ് ലഭിച്ചത്. മഴയ്ക്കൊപ്പം ശക്തമായ കാറ്റും ആലിപ്പഴ വർഷവും ഉണ്ടായി. ശക്തമായ മഴയെ തുടര്‍ന്ന് ദേശീയ കാലാവസ്ഥ കേന്ദ്രം രാജ്യത്ത്…

യുഎഇയില്‍ ശക്തമായ കാറ്റും മഴയും തുടരുന്നു. അബുദാബിയിലും ദുബൈയിലും ഇന്ന് പുലര്‍ച്ചെ ശക്തമായ മഴയാണ് ലഭിച്ചത്. മഴയ്ക്കൊപ്പം ശക്തമായ കാറ്റും ആലിപ്പഴ വർഷവും ഉണ്ടായി. ശക്തമായ മഴയെ തുടര്‍ന്ന് ദേശീയ കാലാവസ്ഥ കേന്ദ്രം രാജ്യത്ത് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

അല്‍ ദഫ്ര, അല്‍ സില പ്രദേശങ്ങളിലാണ് കനത്ത മഴ ആദ്യം റിപ്പോര്‍ട്ട് ചെയ്തത്. മെയ് രണ്ട്, മൂന്ന് തീയതികളില്‍ മഴയ്ക്ക് സാധ്യതയുണ്ടെന്ന് നേരത്തെ അറിയിപ്പ് നല്‍കിയിരുന്നു. ഇതേ തുടര്‍ന്ന് ജാഗ്രതാ നിര്‍ദ്ദേശങ്ങളും നല്‍കിയിരുന്നു.

ഷാര്‍ജയിലും ദുബൈയിലും സ്കൂളുകള്‍ക്ക് വിദൂര പഠനം ഏര്‍പ്പെടുത്തി. സർക്കാർ ജീവനക്കാർക്ക് വർക്കം ഫ്രം ഹോമും നൽകിയിട്ടുണ്ട്. സ്വകാര്യ ജീവനക്കാർക്ക് വീട്ടിലിരുന്ന് ജോലി ചെയ്യാനും ജോലി സമയത്തിൽ ഇളവ് നൽകാനും ആഭ്യന്തരമന്ത്രാലയം നിർദേശിച്ചു. ദുബായ് മെട്രോ പ്രവ‍ർത്തനസമയം അഞ്ച് മണിക്കൂർ നീട്ടി പുല‍ർച്ചെ അഞ്ച് വരെയാക്കി.

Leave a Reply