കൊച്ചി: ആലുവയ്ക്കടുത്ത് ആലങ്ങാട് ഭീകരവിരുദ്ധ സ്ക്വാഡിനു ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിൽ തോക്കുകളും വെടിയുണ്ടകളും പിടിച്ചെടുത്തു. റിയാസ് എന്നയാളുടെ വീട്ടിൽ നിന്നാണ് തോക്കുകൾ പിടിച്ചത്. ഭീകരവിരുദ്ധ സ്ക്വാഡിനു ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ആലുവ വെസ്റ്റ് പൊലീസ്, എസ്.പിയുടെ സ്പെഷ്യൽ സ്ക്വാഡ് എന്നിവരുടെ സഹായത്തോടെയായിരുന്നു റെയ്ഡ്.
ഇയാൾ ഈ മേഖലയിലെ ഒരു കുപ്രസിദ്ധ ഗുണ്ട നേതാവാണെന്ന് സംശയമുള്ളതായി പോലീസ് അറിയിച്ചു.റിയാസിന്റെ വീട്ടില്‍ നിന്നാണ് 4 തോക്കുകള്‍ പിടിച്ചെടുത്തത്. 2 റിവോൾവറുകളും 2 പിസ്റ്റലുകളും 2 കത്തികളും പിടിച്ചെടുത്തവയിൽ ഉൾപ്പെടും. 9 ലക്ഷം രൂപയും റിയാസിന്റെ വീട്ടിൽ നിന്നാണ് പിടിച്ചെടുത്തത്. റിയാസിനെ പൊലീസ് വിശദമായി ചോദ്യം ചെയ്ത് വരികയാണ്.