കൊല്ലത്ത് ഭാര്യയെയും മകളെയും കൊലപ്പെടുത്തി ​ഗൃഹനാഥൻ ആത്മഹത്യക്ക് ശ്രമിച്ചു, മകൻ ​ഗുരുതരാവസ്ഥയിൽ

കൊല്ലം പരവൂരിൽ ഭാര്യയെയും മക്കളെയും കഴുത്തറുത്ത് കൊലപ്പെടുത്തി ഭർത്താവ് ജീവനൊടുക്കാൻ ശ്രമിച്ചു. ആക്രമണത്തിൽ പരിക്കേറ്റ മകൻ ശ്രീരാഗ് (17) ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ തുടരുകയാണ്. ശ്രീജു (46) ഭാര്യ പ്രീതയ്ക്കും (39) മക്കളായ ശ്രീനന്ദയ്ക്കും (14)…

കൊല്ലം പരവൂരിൽ ഭാര്യയെയും മക്കളെയും കഴുത്തറുത്ത് കൊലപ്പെടുത്തി ഭർത്താവ് ജീവനൊടുക്കാൻ ശ്രമിച്ചു. ആക്രമണത്തിൽ പരിക്കേറ്റ മകൻ ശ്രീരാഗ് (17) ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ തുടരുകയാണ്.

ശ്രീജു (46) ഭാര്യ പ്രീതയ്ക്കും (39) മക്കളായ ശ്രീനന്ദയ്ക്കും (14) ശ്രീരാഗിനും വിഷം നൽകിയ ശേഷം കഴുത്തറത്ത് കൊലപ്പെടുത്താനാണ് ശ്രമിച്ചത്. മകന്‍ ശ്രീരാഗ് പ്ലസ് ടു വിദ്യാര്‍ഥിയാണ്. ഗുരുതരമായി പരിക്കേറ്റ ശ്രീരാഗിനെ കൊട്ടിയത്തെ സ്വകാര്യ ആശുപത്രിയിലും അച്ഛന്‍ ശ്രീജുവിനെ തിരുവനന്തപുരം മെഡിക്കല്‍ കോളജിലും പ്രവേശിപ്പിച്ചു. ഭാര്യയും മകളും മരിച്ചു. ഇന്ന് രാവിലെ ആണ് കൊലപാതകം നടന്നത്.

കടബാധ്യതയാണ് ഇത്തരമൊരു ക്രൂരകൃത്യത്തിലേക്ക് ശ്രീജുവിനെ നയിച്ചതെന്നാണ് പ്രാഥമിക നി​ഗമനം. പ്രീത പൂതക്കുളം സഹകര ബാങ്കിലെ ആർ ഡി സ്റ്റാഫാണ്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

Leave a Reply