ലോക്സഭ തെരഞ്ഞെടുപ്പിന്റെ മൂന്നാംഘട്ടത്തിൽ ഒരു മണി വരെ 39.92 ശതമാനം പോളിങ് രേഖപ്പെടുത്തിയെന്ന് തെരഞ്ഞെടുപ്പ് കമീഷൻ. ബി.ജെ.പിയുടെ പല പ്രമുഖ സ്ഥാനാർഥികളും മൂന്നാംഘട്ടത്തിൽ മത്സര രംഗത്തുണ്ട്. 12 സംസ്ഥാനങ്ങളിലെയും കേന്ദ്ര ഭരണ പ്രദേശങ്ങളിലെയും 94 ലോക്സഭാ മണ്ഡലങ്ങളിലേക്കുള്ള വോട്ടെടുപ്പാണ് ഇന്ന് നടക്കുക. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, കേന്ദ്ര മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ, ഡിംപിൾ യാദവ്, ശിവരാജ് സിങ് ചൗഹാൻ, സുപ്രിയ സുലെ തുടങ്ങിയ പ്രമുഖർ മുന്നാംഘട്ട വോട്ടെടുപ്പിൽ ജനവിധി തേടുന്നു.
ആസാം- 45.88%, ബിഹാർ- 36.69%, ഛത്തീസ്ഗഡ്- 46.14%, ദാദ്ര നഗർ ഹവേലി & ദാമൻ ദിയു-39.94%, ഗോവ- 49.04%, ഗുജറാത്ത്- 37.83% കർണാടക- 41.59%, മധ്യപ്രദേശ്- 44.67%, മഹാരാഷ്ട്ര- 31.55%, ഉത്തർപ്രദേശ്- 38.12%, പശ്ചിമ ബംഗാൾ- 49.27%. ഇങ്ങനെ ആണ് ഉച്ച്ക്ക് ഒരുമണിവരെയുള്ള പോളിങ് ശതമാനം
വോട്ടെടുപ്പിനിടെ പശ്ചിമബംഗാളിൽ ചെറിയ സംഘർഷമുണ്ടായി. മുർഷിദാബാദിലെ ബൂത്തിൽ ബി.ജെ.പിയും തൃണമൂൽ കോൺഗ്രസും തമ്മിലാണ് സംഘർഷമുണ്ടായത്. പോളിങ് ബൂത്തിലുണ്ടായിരുന്ന പൊലീസ് ഇടപ്പെട്ട് സ്ഥിതി ശാന്തമാക്കി.