എസ്.എസ്.എൽ.സി പരീക്ഷാ ഫലം പൊതുവിദ്യാഭ്യാസ മന്ത്രമന്ത്രി വി. ശിവൻകുട്ടി പ്രഖ്യാപിച്ചു. 99.69 % വിജയശതമാനം. കഴിഞ്ഞ വർഷം 99.70 ആയിരുന്നു വിജയശതമാനം. എസ്എസ്എല്‍സി റെഗുലര്‍ വിഭാഗത്തില്‍ 427153 വിദ്യാര്‍ഥികളാണ് പരീക്ഷയെഴുതിയത്. 425563 വിദ്യാര്‍ഥികൾ ഉപരിപഠനത്തിന് യോഗ്യത നേടി. 71831 പേര്‍ക്ക് മുഴുവന്‍ വിഷയങ്ങള്‍ക്കും എപ്ലസ് ലഭിച്ചു. എസ്എസ്എൽസിയിൽ വിജയശതമാനം ഏറ്റവും കൂടുതൽ കോട്ടയത്താണ്, 99.92. വിജയശതമാനം ഏറ്റവും കുറവ് തിരുവനന്തപുരത്താണ്, 99.08.
892 സർക്കാർ സ്കൂളുകൾളിൽ 100 ശതമാനം വിജയം ലഭിച്ചു. 1139 എയ്ഡഡ് സ്കൂളുകൾക്കും 443 അൺ എയ്ഡ്ഡ് സ്കൂളുകൾക്കും 100 ശതമാനം വിജയം ലഭിച്ചു.
പുനർ മൂല്യനിർണയ അപേക്ഷ 9-15 വരെ സമർപ്പിക്കാം.സേ പരീക്ഷയ്ക്കുള്ള അപേഷ മേയ് 28 നും സമർപ്പിക്കാം. പരമാവധി മൂന്നു വിഷയങ്ങൾക്ക് സേ പരീക്ഷ എഴുതാം. സർട്ടിഫിക്കറ്റുകൾ ജൂൺ ആദ്യവാരം മുതൽ ലഭ്യമാകും.
www.prd.kerala.gov.in, www.result.kerala.gov.in, www.examresults.kerala.gov.in, https://sslcexam.kerala.gov.in, www.results.kite.kerala.gov.in, https://pareekshabhavan.kerala.gov.in എന്നീ വെബ്സൈറ്റുകളിലും PRD Live മൊബൈൽ ആപ്പിലും ഫലം ലഭ്യമാകും.